കാറിൽ ചാരായം കടത്തിയ സംഘം എസ്ഐയെ മർദിച്ചു; 3 പേർ പിടിയിൽ

കൊല്ലം: കാറില്‍ ചാരായം കടത്താന്‍ ശ്രമിച്ചതു തടഞ്ഞ എസ്‌ഐയെ മര്‍ദിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍. ഒരാള്‍ കടന്നുകളഞ്ഞു. ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ടു വെളിയം, ആരൂര്‍ക്കോണം കീര്‍ത്തനയില്‍ ബിനു (39), ആരൂര്‍ക്കോണം കാഞ്ഞിയില്‍ പുത്തന്‍വീട്ടില്‍ മനുകുമാര്‍ (40), ആരൂര്‍ക്കോണം സുമേഷ് മന്ദിരത്തില്‍ മോനിഷ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വെളിയം ജംക്ഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐ സന്തോഷ്‌കുമാറും ഹോം ഗാര്‍ഡ് പ്രദീപും കാര്‍ തടഞ്ഞു നടത്തിയ പരിശോധനയില്‍ 4 പ്ലാസ്റ്റിക് കുപ്പികളിലായി 3.5 ലീറ്റര്‍ വ്യാജ ചാരായം പിടികൂടി. തുടര്‍ന്നു സംഘം എസ്‌ഐയെ ആക്രമിക്കുകയായിരുന്നു. ഇന്നലെ രാവിലെ 3.15ന് വെളിയം ജംഗ്‌ഷനിലാണു സംഭവം.

ആക്രമണത്തില്‍ പരുക്കേറ്റ പൂയപ്പള്ളി എസ്‌ഐ ടി.വി.സന്തോഷ്‌കുമാറിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂയപ്പള്ളി എസ്‌ഐ ഗോപി ചന്ദ്രന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസെത്തി 3 പ്രതികളെയും കാറും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News