കൊച്ചി:മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്വേത മേനോന്‍. മലയാളത്തിലും ,തമിഴിലും ,തെലുങ്കിലും , ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളില്‍ തിളങ്ങിയ താരത്തിന് നിരവധി ആരാധകരുണ്ട്. 1991 ലാണ് ശ്വേത സിനിമ ലോകത്തെത്തിയത്. ഇപ്പോഴിതാ ശ്വേത മോനോന്റെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഗ്രാഫിക് ഡിസൈനര്‍ സുജിത് കെ.ജെയാണ് ശ്വേത മോനോനെ വെച്ച് കളളിയങ്കാട്ട് നീലിയുടെ കണ്‍സപ്റ്റ് ആര്‍ട്ട് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഗ്ലാമര്‍ റോളുകളോട് അന്നും ഇന്നും മടിയില്ലാത്ത ശ്വേത മേനോനെ ടാഗ് ചെയ്ത്‌കൊണ്ടാണ് സുജിത്ത് ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നടി ബീന ആന്റണിയടക്കമാണ് ചിത്രത്തിന് കമന്റ് ചെയ്തിട്ടുളളത്.
അതേസമയം, മലയാളികള്‍ യക്ഷിക്കഥകള്‍ കേട്ട് തുടങ്ങിയത് കളളിയങ്കാട്ട് നീലിയിലൂടെയാണ്. ഒരു കാലത്ത് ആണുങ്ങളെ വശീകരിച്ച് കൊണ്ടുപോയി രക്തം ഊറ്റി കുടിച്ചിരുന്ന സുന്ദരിയായ ഭീകര യക്ഷി എന്നാണ് കളളിയങ്കാട്ട് നീലിയെ കുറിച്ച് കേട്ട ഐതീഹ്യങ്ങള്‍.നീലിയായി ശ്വേത വന്നാല്‍ ആ സിനിമ പൊളിക്കുമെന്നൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍.
മിനി സ്ക്രീനിലും സജീവമായതിനാൽ ശ്വേതയോട് കുടുംബപ്രേക്ഷകർക്കും പ്രത്യേക സ്നേഹമാണ്. 2011ലാണ് ശ്വേത മേനോൻ ശ്രീവത്സൻ മേനോനെ വിവാഹം ചെയ്തത്. പത്ത് വയസുകാരി സബൈനയാണ് ഇവരുടെ മകൾ. പള്ളിമണിയാണ് ശ്വേതയുടെ ഏറ്റവും പുതിയ സിനിമ. ശ്വേതാമേനോന്‍ ചിത്രത്തില്‍ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
നിത്യാ ദാസ്, കൈലാഷ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.പ്രശസ്ത കലാസംവിധായകൻ അനിൽകുമ്പഴയാണ് സംവിധാനം ചെയ്തിരിക്കുന്നത് ‘ എല്‍ എ മേനോൻ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലക്ഷ്മി, അരുണ്‍ മേനോന്‍ എന്നിവര്‍ ചേർന്നാണ് നിര്‍മ്മിക്കുന്നത്. ക്രസെന്റ് റിലീസും എൽ എ മേനോൻ പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം റിലീസിന് എത്തിക്കുന്നത്. കോമഡി ഉത്സവത്തിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ശ്രീജിത്ത് രവി ആണ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ.
കെ. ആർ നാരായണൻ രചിച്ചിരിക്കുന്ന വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്റെ കഥ പറയുന്ന ‘പള്ളിമണി’യില്‍ കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ‘പള്ളിമണി’യുടെ കഥ, തിരക്കഥ, സംഭാഷണം കെ.വി അനിലിന്‍റെയാണ്. ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.