28.4 C
Kottayam
Saturday, June 6, 2026

അപകീര്‍ത്തി ട്വീറ്റ്: തമിഴ്‌നാട്ടില്‍ ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

Must read

ചെന്നൈ:തമിഴ്‌നാട്ടില്‍ അപകീര്‍ത്തി ട്വീറ്റുകള്‍ പങ്കുവെച്ചെന്ന കേസില്‍ ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍. ഉമാ ഗാര്‍ഗിയെയാണ് കോയമ്പത്തൂരില്‍ നിന്ന് സൈബര്‍ ക്രൈം ടീം പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ പ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായ പെരിയാര്‍, മുന്‍ മുഖ്യമന്ത്രി എം കരുണാനിധി, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ക്കെതിരെയാണ് ഇവര്‍ പോസ്റ്റുകള്‍ പങ്കുവെച്ചത്. ഡിഎംകെയുടെ ഐടി വിംഗ് കോഓര്‍ഡിനേറ്റര്‍ ഹരീഷ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

പെരിയാര്‍, എം കരുണാനിധി, എംകെ സ്റ്റാലിന്‍ എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ട്വീറ്റുകള്‍ പൊതുജനങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ പോസ്റ്റ് ചെയ്തതാണെന്ന് ഹരീഷ് പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

അറസ്റ്റിന് പിന്നാലെ പൊലീസ് നടപടിയെ ബിജെപി അപലപിച്ചു. ഇത് ഡിഎംകെയുടെ ഭീരുത്വം വിളിച്ചറിയിക്കുന്നതാണെന്ന് ബിജെപി കോയമ്പത്തൂര്‍ ജില്ലാ മേധാവി ബാലാജി ഉത്തമ രാമസാമി പറഞ്ഞു. 

‘ഇത് ഡിഎംകെയുടെ ഭീരുത്വം മാത്രമാണ് കാണിക്കുന്നത്. എന്‍.സി.ഡബ്ല്യു അംഗത്തിനെതിരെ അസഭ്യം പറഞ്ഞവര്‍ക്കെതിരെ നടപടിയുണ്ടായില്ല. സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ ഉള്ളടക്കം നിഷേധിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്തതിനാല്‍ ആളുകളെ അറസ്റ്റ് ചെയ്യാന്‍ പോലീസിനെ ഉപയോഗിക്കുന്നു.

- Advertisement -

ഇത്തരം അറസ്റ്റുകളെ ഞങ്ങള്‍ ഭയപ്പെടുന്നില്ല,” അദ്ദേഹം പറഞ്ഞു. ഇതൊക്കെ കേന്ദ്രവും കോടതിയും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ”കലൈഞ്ജറെക്കുറിച്ച് അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ കുറ്റം തെളിയിക്കുക. പോസ്റ്റ് ശരിയാണെന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. അദ്ദേഹം അഴിമതിക്കാരനായിരുന്നു,” ബാലാജി ഉത്തമ രാമസാമി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

നിലവിളക്ക് കൊളുത്തൽ വിവാദം: ഫാത്തിമ തഹ്ലിയ എംഎൽഎയെ തിരുത്തി സമസ്ത; ‘വെളിച്ചം ലഭിക്കാനുളള ഉപാധിയെന്ന നിലയിൽ അനുവദനീയം’; മതപരമായ ചടങ്ങെങ്കില്‍ വര്‍ജ്ജിക്കണം

കോഴിക്കോട്: പേരാമ്പ്രയിലെ ഒരു പൊതു ചടങ്ങിൽ നിലവിളക്കു കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വലിയ വിവാദത്തിൽ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്‌ലിയയെ പൂർണ്ണമായി തിരുത്തിക്കൊണ്ട് സമസ്ത നേതൃത്വം ഔദ്യോഗികമായി രംഗത്തെത്തി. പേരാമ്പ്രയിലെ ഒരു പ്രമുഖ...

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

Popular this week