ശരീരത്തെ കുറിച്ചുള്ള ഭയം മാറ്റിവയ്ക്കാന്‍ എനിക്കും സാധിച്ചെങ്കിലെന്ന് ആശിക്കുന്നു; ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് ഷോണ്‍ റോമി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ‘കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷോണ്‍ റോമി. മോഡലിംഗ് രംഗത്ത് നിന്നാണ് ഷോണ്‍ റോമി കമ്മട്ടിപ്പാടത്തിലെത്തുന്നത്. ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു താരത്തിന്റേത്.

തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായ ലൂസിഫറിലും ഷോണ്‍ റോമി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മോഡലിംഗ് രംഗത്ത് അതീവ ഗ്ലാമറായി എത്തുന്ന ഷോണ്‍ റോമി തന്റെ പല ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

താരം പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തിരുവനന്തപുരത്തെ കോവളം കടത്തീരത്തെ പാറക്കെട്ടുകളില്‍ വച്ചെടുത്ത നിരവധി ചിത്രങ്ങളാണ് ഷോണ്‍ റോമി തന്റെ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അതീവ ഗ്ലാമറായാണ് താരം എത്തിയിരിക്കുന്നത്. മുന്‍പും നടി ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഗ്ലാമറസായ ഷോണിന്റെ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലുള്ളത്. ഷോണിന്റെ ബോള്‍ഡ് ചിത്രങ്ങള്‍ കണ്ട് ‘ശരീരത്തെ കുറിച്ചുള്ള ഭയം മാറ്റിവെയ്ക്കാന്‍ എനിക്കും സാധിച്ചെങ്കിലെന്ന് ആശിക്കുന്നു’എന്നാണ് ഒരു പെണ്‍കുട്ടി കുറിച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ താന്‍ തന്റെ ഫേവറിറ്റ് നഗരമായ ബംഗളൂരുവില്‍ എത്തിച്ചേര്‍ന്നു എന്ന് പറഞ്ഞു കൊണ്ട് താരം വേറെ കുറച്ച് ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News