EntertainmentKeralaNews

6 മാസത്തിനുള്ളിൽ ഗർഭിണിയാവണം; മുപ്പത് വയസായില്ലേ, കുഞ്ഞിനെ നോക്കാം; വിചിത്രമായ അനുഭവം പറഞ്ഞ് അർച്ചന കവി

കൊച്ചി:നീലത്താമരയിലെ കുട്ടിമാളു എന്നൊരൊറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്നെടുത്ത നായികയാണ് അര്‍ച്ചന കവി. ആദ്യ സിനിമയിലെ പ്രകടനം തന്നെ വലിയ വിജയമായതോടെ അര്‍ച്ചന മുന്‍നിരയിലേക്ക് വളര്‍ന്നു. എന്നാല്‍ വിവാഹത്തോടെ കരിയര്‍ ഉപേക്ഷിച്ച് പോയ നടി ശക്തമായ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്.

സിനിമയിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ സജീവമായി മാറിയ അര്‍ച്ചന കഴിഞ്ഞ കുറച്ച് കാലത്തെ തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ്. ഭര്‍ത്താവ് അബീഷുമായി വേര്‍പിരിയാനുണ്ടായ കാരണം മുതല്‍ ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ നിമിഷത്തെ പറ്റിയും ധന്യ വര്‍മ്മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അര്‍ച്ചന പറഞ്ഞിരുന്നു.

പെട്ടെന്ന് എനിക്കുണ്ടായ മാനസികമായ ബുദ്ധിമുട്ടുകള്‍ തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ലെന്നാണ് അര്‍ച്ചന പറയുന്നത്. മാതാപിതാക്കളും സഹോദരനുമൊക്കെ വിദ്യാഭ്യാസമുള്ളവരാണ്. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കോ അവര്‍ക്കോ മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ഹോര്‍മോണല്‍ ഇഷ്യൂ ആണെന്ന് പിന്നീടാണ് മനസിലായത്. ഇക്കാര്യം അമ്മയോട് പറഞ്ഞപ്പോള്‍ ആദ്യം ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കാനാണ് പോയത്.

എന്നാല്‍ ഡോക്ടര്‍ പറഞ്ഞത് തന്നോട് ഗര്‍ഭിണിയാവാനായിരുന്നുവെന്നാണ് അര്‍ച്ചന പറയുന്നത്. ‘ആറ് മാസത്തിനുള്ളില്‍ ഗര്‍ഭിണിയായി ഒരു കുഞ്ഞിന് ജന്മം കൊടുക്കാനാണ് അവര്‍ പറഞ്ഞത്. ഒപ്പം അതിനുള്ള ഗുളികകളുമാണ് അവരെനിക്ക് നിര്‍ദ്ദേശിച്ചത്. അതെങ്ങനെ ശരിയാകുമെന്ന് ചോദിച്ചപ്പോള്‍ അത് ഹോര്‍മോണില്‍ വേരിയേഷന്‍സ് ഉണ്ടാകുമ്പോള്‍ എന്റെ മൂഡ് മാറിയേക്കും. നിങ്ങള്‍ക്ക് മുപ്പത് വയസല്ലേയുള്ളു. വേഗം തന്നെ ഒരു കുഞ്ഞിന്റെ കാര്യം നോക്കൂ’, എന്നാണ് ഡോക്ടര്‍ പറഞ്ഞത്.

ഇതില്‍ നിന്നും ഞാന്‍ തിരിച്ച് വന്നില്ലെങ്കിലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ആദ്യമങ്ങനെ ചെയ്യൂ, ബാക്കി അതിന് ശേഷം നോക്കാമെന്നായിരുന്നു മറുപടി. ഇത്രയും മോശമായൊരു ഉപദേശം ആരും ആര്‍ക്കും കൊടുക്കരുതെന്ന് അര്‍ച്ചന പറയുന്നു. ആ സമയത്ത് ഭര്‍ത്താവ് അബീഷുമായുള്ള ബന്ധം വളരെ നല്ല രീതിയില്‍ തന്നെയാണ് പോയി കൊണ്ടിരുന്നത്. എന്നാല്‍ അവിടെ നിന്നും സൈക്രാട്ടിസ്റ്റിന്റെ അടുത്തേക്ക് പോവണമെന്നാണ് ഞാന്‍ അമ്മയോട് പറഞ്ഞത്. അവരെ കാണാതെ ഞാന്‍ പോവില്ലെന്നും പറഞ്ഞു.

അങ്ങനെ ഡോക്ടറെ കണ്ട് എല്ലാ കാര്യങ്ങളും സംസാരിച്ചു. നീയൊരു കുഞ്ഞിനെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കരുത്. ആദ്യം മെഡിറ്റേഷന്‍ ചെയ്യുകയാണ് വേണ്ടതെന്ന് പറഞ്ഞു.ആ സമയത്ത് ഞാന്‍ ശരിക്കും അസ്വസ്ഥയായിരുന്നു. കാരണം മാനസികാരോഗ്യത്തിന് മരുന്ന് എടുക്കണമെന്ന് പറഞ്ഞാല്‍ ആളുകള്‍ ചിന്തിക്കുന്നത് അവള്‍ക്ക് വട്ടാണെന്നാണ്. യൂട്യൂബ് കമന്റുകള്‍ അങ്ങനെയായിരിക്കും. രണ്ട് വര്‍ഷത്തോളം ഇതെന്റെ ജീവിതത്തെ ബാധിച്ചിരുന്നു. മരുന്ന് കഴിച്ച് തുടങ്ങിയതിന് ശേഷമുള്ള രണ്ട് വര്‍ഷം ഞാനെന്ന വ്യക്തി പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വേം പറയാനെന്ന് അര്‍ച്ചന പറയുന്നു.

2016 ലായിരുന്നു അര്‍ച്ചന കവിയും സുഹൃത്ത് അബീഷും തമ്മില്‍ വിവാഹിതരാവുന്നത്. വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും നടി മാറി നിന്നു. പിന്നീട് ജീവിതത്തില്‍ പല പ്രതിസന്ധികളും വന്നതോടെ അര്‍ച്ചന തിരിച്ച് വരവിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഒടുവില്‍ 2021 ല്‍ നടി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. ഇപ്പോള്‍ റാണി രാജ എന്ന ടെലിവിഷന്‍ സീരിസിലാണ് അര്‍ച്ചന അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button