കോട്ടയത്ത് തോക്കിന്റെ ലൈസന്‍സ് പുതുക്കാനെത്തിയ ആളുടെ കൈയ്യില്‍ ഇരുന്ന് വെടിപൊട്ടി; ഉദ്യോഗസ്ഥര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയം: തോക്കിന്റെ ലൈസന്‍സ് പുതുക്കാനെത്തിയ ആളുടെ കൈയ്യില്‍ ഇരുന്ന് വെടി പൊട്ടി. ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

വ്യവസായിയായ തെള്ളകം മടപ്പാട്ട് ബോബന്‍ തോമസിന്റെ കൈവശമിരുന്ന തോക്ക് ലൈസന്‍സ് പുതുക്കുന്നതിനായി കൊണ്ടുവന്നതിനിടയിലാണ് തോക്കിലുണ്ടായിരുന്ന വെടിയുണ്ട പൊട്ടിയത്. സമീപത്തുണ്ടായിരുന്ന സെക്ഷന്‍ ക്ലര്‍ക്ക് അനീഷാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ലൈസന്‍സ് പുതുക്കുന്നതിനായി സിവില്‍ സ്റ്റേഷനിലെത്തിയ ബോബന്‍ തോമസിനെ വിളിക്കാന്‍ പുറത്തിറങ്ങുകയും ഇരുവരും തഹസില്‍ദാറിന്റെ ക്യാബിനിലേക്ക് വരുന്നതിനിടയിലാണ് തോക്ക് കൈയ്യിലിരുന്ന് പൊട്ടിയത്.

തോക്ക് പരിശോധനയ്ക്ക് കൊണ്ടുവരുമ്പോള്‍ വെടിയുണ്ട കൊണ്ടുവരേണ്ടതില്ലെന്ന ചട്ടം നിലനില്‍ക്കെ, തോക്ക് ഉപയോഗിക്കാന്‍ യോഗ്യനല്ലെന്ന് റിപ്പോര്‍ട്ട് നല്‍കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News