കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഷോര്‍ട്‌സ് സര്‍ക്യൂട്ട്; കെട്ടിടത്തില്‍ പുക വ്യാപിച്ചു,വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ഷോര്‍ട്‌സ് സര്‍ക്യൂട്ട്.പഴയ ലോഡീസ് ഹോസ്റ്റല്‍ കെട്ടിടത്തിലാണ് പുക പ്രത്യക്ഷപ്പെട്ടത്.ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലെത്തിതോടെയാണ് കോഫി മെഷീന്റെ അടിയില്‍ നിന്നും തീകണ്ടത്.ഹോസ്റ്റല്‍ മുറിയിലാകമാനം പുക വ്യാപിയ്ക്കുകയും ചെയ്തു.രണ്ട് ബാച്ച്‌ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികളും ഇവിടെ താമസിയ്ക്കുന്നുണ്ട്.

മുറികളില്‍ പുക വ്യാപിച്ചതിനേത്തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് അടിയന്തിരമായി ഒഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.നാളെ മുതല്‍ ഓണം അവധി ആരംഭിയ്ക്കാനിരിക്കെ ഇന്നുതന്നെ വീടുകളിലേക്ക് മടങ്ങാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഓണം അവധിയ്ക്ക് മടങ്ങുന്നില്ലെന്ന് നേരത്തെ അറിയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടമാണ് പഴയ ഹോസ്റ്റല്‍. മുറികളും ടോയിലറ്റുകളുമെല്ലാം ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

കഴിഞ്ഞ ജൂലൈയില്‍ മെഡിക്കല്‍ കോളേജിലെ ശുചിമുറിക്കെട്ടിടം ഇടിഞ്ഞ് വീണ്.ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയായെത്തിയ തലയോലപ്പറമ്പ് സ്വദേശിനിയായ ബിന്ദുവെന്ന വീട്ടമ്മ മരിച്ചിരുന്നു. സംഭവത്തേത്തുടര്‍ന്ന് വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്.അപകടത്തേത്തുടര്‍ന്ന് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ദുരവസ്ഥയേക്കുറിച്ചും വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും നടപടികളുണ്ടായില്ല.പുതിയ ഷോര്‍ട്‌സ് സര്‍ക്യൂട്ടിന്റെ പശ്ചത്താലത്തില്‍ സമഗ്ര ഓഡിറ്റിംഗ് അനിവാര്യമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News