29.7 C
Kottayam
Saturday, June 13, 2026

ആശയക്കുഴപ്പം വേണ്ട, കാസര്‍കോഡ് ഒഴികെ കടകളുടെ പ്രവര്‍ത്തന സമയം ഇതാണ്,വ്യക്തത വരുത്തി സര്‍ക്കാര്‍

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കുന്ന ലോക്ക് ഡൌണില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടത് രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണെന്ന് സര്‍ക്കാര്‍. കാസര്‍കോട് ജില്ലയില്‍ മാത്രമാണ് അസാധാരണമായ സാഹചര്യമാണ് കാസര്‍കോട് നിലനില്‍ക്കുന്നത് എന്നതിനാലാണ് അവിടെ ഇത്രയും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.കട തുറക്കുന്നതുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിയ്ക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

ചീഫ് സെക്രട്ടറി ഇന്നലെ കര്‍ശന നിയന്ത്രണങ്ങള്‍ വിശദീകരിച്ചത് കാസര്‍കോട് ജില്ലയെ ഉദ്ദേശിച്ചതാണ്. മറ്റു ജില്ലകളിലും ലോക്ക് ഡൌണുണ്ടെങ്കിലും അല്‍പം കൂടി ഇളവ് നല്‍കുന്നുണ്ട്. മറ്റു 13 ജില്ലകളിലും കടകള്‍ രാവിലെ ഏഴ് മണി മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ സംസ്ഥാനത്ത് എല്ലായിടത്തും അവശ്യവസ്തുകള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ – കടകംപള്ളി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

കളിക്കളത്തില്‍ ബോധംകെട്ടു വീണു, തലയോട്ടിക്കു പൊട്ടൽ; ആദ്യ ലോകകപ്പ് ഗോളുമായി ജിമെനസിന്റെ ഉയിർത്തെഴുന്നേൽപ്പ്

മെക്‌സികോ സിറ്റി: ലോകകപ്പ് ഫുട്‌ബോളിലെ ആദ്യ ആവേശകരമായ മത്സരത്തിൽ മെക്‌സിക്കോയുടെ വജ്രായുധമായ രണ്ടാം ഗോൾ സ്വന്തമാക്കിയ സൂപ്പർ സ്‌ട്രൈക്കർ റൗൾ ജിമെനസ് (35) ഗോളാഘോഷത്തിനിടെ മൈതാനത്ത് വിതുമ്പിക്കരഞ്ഞത് ഫുട്ബോൾ ലോകത്തെയാകെ ഈർപ്പമുള്ളതാക്കി. കൃത്യം...

Popular this week