31.3 C
Kottayam
Saturday, September 28, 2024

റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിൽ വെടിവെപ്പ്; 11 പേർ കൊല്ലപ്പെട്ടു

Must read

മോസ്കോ: യുക്രെെനുമായി അതിർത്തി പങ്കിടുന്ന ബെൽഗൊറോഡ് മേഖലയിലെ റഷ്യൻ സൈനിക പരിശീലന ഗ്രൗണ്ടിൽ നടന്ന “ഭീകര” ആക്രമണത്തിൽ 11 പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. മുൻ സോവിയറ്റ് യൂണിയൻ രാജ്യത്തു നിന്നുള്ള രണ്ട് പൗരന്മാർ പരിശീലനത്തിനിടെ വെടിയുതിർക്കുകയായിരുന്നു എന്നും ഇരുവരും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു എന്നും സർക്കാർ  വാർത്താ ഏജൻസികൾ  പ്രസ്താവനയിൽ പറഞ്ഞു.

“ഒക്‌ടോബർ 15 ന്, ഒരു സിഐഎസ് രാജ്യത്തെ രണ്ട് പൗരന്മാർ ബെൽഗൊറോഡ് മേഖലയിലെ പടിഞ്ഞാറൻ സൈനിക ജില്ലയുടെ പരിശീലന മേഖലയിൽ ഭീകരപ്രവർത്തനം നടത്തി,” പ്രസ്താവനയിൽ പറയുന്നു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റിപ്പബ്ലിക്കുകൾക്കാണ് സിഐഎസ് എന്ന് പറയുന്നത്. യുക്രെെനിലെ പ്രത്യേക സൈനിക നീക്കത്തിനായി,  സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനത്തിനിടെയാണ് ആക്രമണമുണ്ടായതെന്നും മന്ത്രാലയം അറിയിച്ചതായി പ്രസ്താവനയിലുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏറ്റവുമധികം ഉയർന്ന പട്ടാള ഉദ്യോഗസ്ഥർ മരണമടഞ്ഞ യുദ്ധം എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഈ യുദ്ധത്തിൽ ഇതുവരെ 65,000 ഓളം സൈനികരെയാണ് റഷ്യക്ക് നഷ്ടമായതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരിങ്കടലിലെ നാവിക വ്യുഹത്തിന് നേതൃത്വം നൽകിയ മോസ്‌കോവ എന്ന കൂറ്റൻ നാവിക കപ്പൽ ഉൾപ്പടെ നിരവധി നാശനഷ്ടങ്ങളും റഷ്യയ്ക്കുണ്ടായി. ഇപ്പോളിത കൂടുതൽ നാണക്കേടുണ്ടാക്കിക്കൊണ്ട് സൈനിക ക്യാമ്പിൽ ആക്രമണവും.

പുടിന്റെ, 3 ലക്ഷം സൈനികർ എന്ന പുതിയ പദ്ധതിയുടെ ഭാഗമായി നിയമിതരായ പുതിയ സൈനികർക്ക് പരിശീലനം നടക്കുന്ന ക്യാമ്പിലായിരുന്നു അതിക്രമിച്ചു കയറിയ രണ്ട് അജ്ഞാതർ വെടിയുതിർത്തത്. 11 സൈനികർ മരണമടഞ്ഞപ്പോൾ 15 പേർക്ക് ഗുരുതരമായ പരിക്കുകൾ ഏറ്റു. യുക്രെയിനിലേക്ക് യുദ്ധത്തിനായി അയക്കാൻ ആയിരുന്നു ഇവർക്ക് ഇവിടെ പരിശീലനം നൽകിയിരുന്നത്.

യുക്രെയിൻ അതിർത്തിയിലുള്ള ബെൽഗൊറോഡിൽ സന്നദ്ധ സൈനികർക്ക് പരിശീലനം നൽകിയിരുന്ന സൈനിക കേന്ദ്രത്തിലേക്ക് രണ്ട് അജ്ഞാതർ നിറയൊഴിക്കുകയായിരുന്നു എന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെയായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന് മണിക്കൂറുകള്ക്കുള്ളിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, അക്രമികൾ തീവ്രവാദികളാണെന്നും, ഇരുവരെയും വെടിവെച്ചു കൊന്നു എന്നും പ്രതിരോധ വകുപ്പ് പറയുന്നു.

പഴയ സോവിയറ്റ് യൂണിയനിൽ നിന്നും പിരിഞ്ഞുപോയി ഇപ്പോൾ കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സിലെ അംഗമായ ഒരു രാജ്യത്തിൽ നിന്നുള്ളവരാണ് അക്രമികൾ എന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഇതിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അവർ തയ്യാറായിട്ടില്ല. റഷ്യയിൽ ഏറെ പ്രതിഷേധങ്ങൾക്ക് ഇടയായ പദ്ധതിയായിരുന്നു പുടിന്റെ 3 ലക്ഷം സന്നദ്ധ സൈനികർ എന്ന പദ്ധത്. നിർബന്ധിത സൈനിക സേവനത്തിൽ നിന്നും രക്ഷപ്പെടാൻ പലരും രാജ്യം വിട്ട് പോകുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.

അതേസമയം റഷ്യൻ ടെലെഗ്രാം ചാനലുകൾ പറയുന്നത് 22 പേർ മരണമടഞ്ഞു എന്നാണ്. ഒപ്പം 16 പേർക്ക് പരിക്കേറ്റു എന്നും അവർ പറയുന്നു. മൂന്ന് മുൻ സൈനികരാണ് സൈനിക താവളത്തിൽ എത്തി വെടിയുതിർത്തത് എന്നാണ് ചാനലുകൾ പറയുന്നത്. അവരിൽ രണ്ടു പേർ കൊല്ലപ്പെട്ടു എന്നും മറ്റൊരാൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു എന്നും അവർ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബാല അമൃതയെ മർദ്ദിക്കുന്നതിന് സാക്ഷിയാണ് ഞാൻ:വെളിപ്പെടുത്തലുമായി ഡ്രെെവർ

കൊച്ചി: നടന്‍ ബാല മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും തമ്മിലുള്ള വിവാദത്തില്‍ പുതിയ ട്വിസ്റ്റ്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാല പറഞ്ഞ വാക്കുകള്‍ വിവാദമായിരുന്നു. പിന്നാലെ മകള്‍...

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി:ആലുവ സ്വദേശിനിയായ നടിയെ പീഡിപ്പിച്ച കേസിൽ ലോയേഴ്സ് കോൺഗ്രസ് ഭാരവാഹി ആയിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റ്. ചോദ്യം ചെയ്യലിനുശേഷം പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ വൈദ്യ പരിശോധനയ്ക്കുശേഷം...

അർ‌ജുൻ ഇനി ഓർമ്മ; കണ്ണീരോടെ വിടനൽകി ജന്മനാടും കുടുംബവും

കോഴിക്കോട്: പ്രിയപ്പെട്ട അര്‍ജുൻ ഇനി ജനഹൃദയങ്ങളിൽ ജീവിക്കും. നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ അമരാവതി വീടിനോട് ചേര്‍ന്ന് അര്‍ജുൻ നിത്യനിദ്രയിലേക്ക് മടങ്ങി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍...

Gold Rate Today: പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 40 രൂപ കുറഞ്ഞു. പത്ത് ദിവസങ്ങൾക്ക് ശേഷമാണു സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56760...

സുരേഷ് ഗോപിക്കെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി സിപിഐ

തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ചാണ് സിപിഐ പരാതി...

Popular this week