ലക്നൗ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ വെടിവയ്പ്. ട്വിറ്ററിലൂടെയാണ് ആസാദ് തനിക്കു നേരെയുള്ള ആക്രമണത്തെക്കുറിച്ച് പറഞ്ഞത്. ബുലന്ദ്ഷഹറിലെ തങ്ങളുടെ സ്ഥാനാര്‍ഥിയെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭയക്കുന്നു. ഇന്നത്തെ റാലി അവരെ ഉറക്കമില്ലാതാക്കി. അതിനാലാണ് തന്റെ വാഹനവ്യൂഹത്തിനു നേര്‍ക്ക് വെടിവെച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് കാണിക്കുന്നത് അവര്‍ നിരാശരാണെന്നും അന്തരീക്ഷത്തെ വിഷലിപ്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ്. പക്ഷേ ഞങ്ങള്‍ അതിന് അനുവദിക്കില്ലെന്നും ആസാദ് കൂട്ടിച്ചേർത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News