CrimeNationalNewsRECENT POSTS
ഡല്‍ഹിയില്‍ പോലീസ് നേരെ വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസിനു നേരെ അജ്ഞാത സംഘം നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രാജു എന്നയാളാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലായിരുന്നു സംഭവം. സംശയാസ്പദമായ സാഹചര്യത്തില്‍ നന്ദ് നാഗരിയിലെ തന്‍ഗ സ്റ്റാന്‍ഡില്‍ ഒരു സംഘം കാറിലിരിക്കുന്നത് കണ്ട് പോലീസ് കോണ്‍സ്റ്റബിള്‍ അജയ് ഇവരെ ചോദ്യം ചെയ്തു. ഇതേതുടര്‍ന്നു സംഘം നടത്തിയ വെടിവയ്പിലാണ് രാജു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News