CrimeNationalNewsRECENT POSTS
പട്ടാപ്പകല്‍ നടുറോഡില്‍ യുവതിയെ വെടിവെച്ച് കൊല്ലാന്‍ ശ്രമം
ന്യൂഡല്‍ഹി: നടു റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ വെടിവെച്ചു കൊല്ലാന്‍ ശ്രമം. ഡല്‍ഹി സ്വദേശിനിയായ കിരണ്‍ ബാല (30) ആണ് ആക്രമിക്കപ്പെട്ടത്. ഡല്‍ഹിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിന് സമീപം വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. കിരണ്‍ കാറില്‍ പോകുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതന്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
കൊലയാളി യുവതിയുടെ കാര്‍ പിന്തുടര്‍ന്നെത്തി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ കിരണ്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് കാറിന്റെ നിയന്ത്രണം വിട്ട് നടപ്പാതയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവര്‍ അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. യുവതി മാത്രമാണ് കാറിലുണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News