24.8 C
Kottayam
Thursday, June 4, 2026

ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള 67 ശതമാനം പേരും കൊവിഡ് ബാധിതര്‍; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Must read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള 67 ശതമാനം പേരും കൊവിഡ് രോഗ ബാധിതരാണെന്ന് പഠനം. ലോകാരോഗ്യ സംഘടനയും എയിംസും സംയുക്തമായി നടത്തിയ ഏറ്റവും പുതിയ ദേശീയ സെറോ സര്‍വേയിലാണ് 18 വയസിന് മുകളിലുള്ള 67 ശതമാനം ജനങ്ങളും ഇന്ത്യയില്‍ കൊവിഡ് ബാധിതരാണെന്ന പഠനം പുറത്ത് വന്നിരിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയ യോഗത്തില്‍ നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ ആണ് സുപ്രധാന വിവരം വെളിപ്പെടുത്തിയത്. 18 വയസിന് താഴെയുള്ളവരില്‍ രാജ്യത്ത് സെറോപോസിറ്റിവിറ്റി നിരക്ക് ഏതാണ്ട് ഒരു പോലെയാണെന്നും സര്‍വെ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

18 ന് മേല്‍ പ്രായമുള്ളവരില്‍ സെറോ പോസിറ്റിവിറ്റി നിരക്ക് 67 ശതമാനം രേഖപ്പെടുത്തുമ്പോള്‍ 18 വയസിന് താഴെയുള്ളവരില്‍ 59 ശതമാനമാണ്. നഗരപ്രദേശങ്ങളില്‍ 18 വയസിന് താഴെയുള്ളവരില്‍ 78 ശതമാനവും 18 വയസ്സിന് മുകളിലുള്ളവരില്‍ 79 ശതമാനവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഗ്രാമങ്ങളില്‍, 18 വയസിന് താഴെയുള്ളവരില്‍ 56 ശതമാനവും 18 വയസിനു മുകളിലുള്ളവരില്‍ 63 ശതമാനവുമാണ് സെറോപോസിറ്റിവിറ്റി നിരക്കെന്നും സര്‍വെയില്‍ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

- Advertisement -

അതെ സമയം പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കുട്ടികള്‍ക്കും കോവിഡ് ബാധിച്ചതായി തെളിയിക്കുന്നുവെന്നും ആരോഗ്യമേഖലയിലുള്ളവര്‍ സൂചിപ്പിക്കുന്നു .പക്ഷേ അത് മുതിര്‍ന്നവരെ പോലെ ഗുരുതരമായിരുന്നില്ല. അപൂര്‍വം കുട്ടികളില്‍ മാത്രമാണ് അണുബാധ ഗുരുതരമായി ഉണ്ടായത്. അത് കൊണ്ട് തന്നെ മുതിര്‍ന്നവരെ പോലെ കുട്ടികളിലും ആന്റിബോഡി ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ തന്നെ മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിക്കില്ലെന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week