വരാനിരിക്കുന്നത് അപകടകാരിയായ വൈറസുകള്‍, ലോകത്തിന് തന്നെ ഭീഷണിയാകും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞന്‍

കൊവിഡിനേക്കാള്‍ അപകടകാരിയായ പുതിയ വൈറസുകള്‍ ഭാവിയില്‍ ലോകത്തിന് ഭീഷണി ആയേക്കുമെന്ന് ശാസ്ത്രജ്ഞന്‍ ജീന്‍ ജാക്വസ് മുയംബേ ടംഫുമു. എബോള വൈറസിനെ കണ്ടെത്താന്‍ സഹായിച്ച ശാസ്ത്രജ്ഞനാണ് ജീന്‍ ജാക്വസ് മുയംബേ ടംഫുമു. സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവിയില്‍ അപകടകാരികളാണ് വൈറസിനെ കണ്ടെത്തുമെന്ന് ഇദ്ദേഹം വ്യക്തമാക്കിയത്.

”ആഫ്രിക്കയില്‍ എബോള റിപ്പോര്‍ട്ട് ചെയ്ത സമയത്ത്, രോഗബാധിതരായവരുടെ രക്ത സാമ്പിളുകള്‍ സ്വീകരിക്കാന്‍ ഞാന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. മരണ നിരക്ക് വളരെ കൂടുതലുള്ള രോഗമാണ് എബോള. ആദ്യ ഘട്ടത്തില്‍ രോഗബാധിതരായ 88 ശതമാനം പേരുടെ ജീവനും എബോള കവര്‍ന്നിരുന്നു. രോഗം ആദ്യം കണ്ടെത്തിയ യംബുകു ആശുപത്രിയിലെ 80 ശതമാനം ജീവനക്കാരും എബോള ബാധിച്ച് മരിച്ചിരുന്നു.

രക്ത സാമ്പിളുകള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കയറ്റി അയച്ചിരുന്നു. അവിടെ നിന്നാണ് വൈറസിനെ തിരിച്ചറിഞ്ഞത്. എബോള നദിയുടെ പരിസരത്ത് ആദ്യ കാലത്ത് ഈ അസുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത് കൊണ്ടാണ് വൈറസിന് എബോളയെന്ന് പേരിട്ടത്. സായ്റേ എന്നും ഈ വൈറസിനെ വിളിയ്ക്കാറുണ്ട്. പുതിയ വൈറസുകള്‍ ഭാവിയില്‍ ഉയര്‍ന്നു വന്നേക്കാം. അത് കൊവിഡിനേക്കാള്‍ ഭയാനകവും പ്ലേഗിനെ പോലെ പടര്‍ന്നു പിടിക്കുന്നതുമായിരിക്കും” – ജീന്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News