നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവച്ച് ശോഭന; വീഡിയോ

അഭിനേത്രിയാണെങ്കിലും ആത്മാവില്‍ നിറയെ നൃത്തം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ശോഭന. എന്തിനെയും നൃത്തത്തിലൂടെ പ്രകടിപ്പിക്കാനാണ് ശോഭന ശ്രമിക്കാറുള്ളത്.

കലാര്‍പ്പണ എന്ന നൃത്തവിദ്യാലയവുമായി ചെന്നൈയില്‍ തിരക്കിലാണ് ശോഭന. സിനിമയില്‍ നിന്നും അകന്നു നിന്ന നാളുകളില്‍ പോലും താരം നൃത്തം കൈവിട്ടില്ല. ഇപ്പോഴിതാ, കലാര്‍പ്പണയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുകയാണ് ശോഭന. നടി തന്നെയാണ് വിഡിയോ പങ്കുവെച്ചത്.

ലോക്ക് ഡൗണ്‍ എല്ലാവരെയും തളര്‍ത്തിയപ്പോള്‍ നൃത്തത്തിലൂടെ സജീവമാകുകയായിരുന്നു ശോഭന. ദൈനംദിന ജോലികളില്‍ പോലും നൃത്തം ഉള്‍പ്പെടുത്തുകയും അതുവഴി സന്തോഷം കണ്ടെത്തുകയുമായിരുന്നു താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News