27.5 C
Kottayam
Sunday, June 7, 2026

ശോഭ സുരേന്ദ്രന്റെ പരാതികള്‍ പരിഹരിക്കും; ഉറപ്പ് നല്‍കി കേന്ദ്ര നേതൃത്വം

Must read

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യാക്ഷനായതിന് പിന്നാലെ താനുള്‍പ്പടെയുള്ള നേതാക്കളെ തഴയുന്നുവെന്ന ശോഭ സുരേന്ദ്രന്റെ പരാതിക്ക് ഒടുവില്‍ പരിഹാരമാകുന്നു. ശോഭയുടെ പരാതികള്‍ പരിഹരിക്കാമെന്ന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കി. നിര്‍മ്മല സീതാരാമനും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിങുമായും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദ്ദേശ പ്രകാരം ശോഭ സുരേന്ദ്രന്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പരിഹാരമാകുന്നത്.

സംസ്ഥാന നേതൃത്വത്തില്‍ തഴയപ്പെട്ടവര്‍ക്ക് അര്‍ഹമായ പരിഗണന കിട്ടുമെന്നാണ് ഉറപ്പ്. ഇതോടെ മാസങ്ങളായി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭ സുരേന്ദ്രന്‍ ഒടുവില്‍ അയഞ്ഞിരിക്കുകയാണ്. പരാതിയുമായി കേന്ദ്രനേതൃത്വത്തെ നിരവധി തവണ സമീപിച്ചിട്ടും പ്രശ്നത്തില്‍ ആര്‍എസ്എസ് ഇടപെട്ടിട്ടും സംസ്ഥാന നേതൃത്വം യാതൊരു പരിഗണനയും നല്‍കാതെ ശോഭ സുരേന്ദ്രനെ അവഗണിക്കുകയായിരുന്നു.

നിലവില്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ ശോഭയുടെ പേരില്ല. ഇതുംകൂടിയായതോടെയാണ് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ നിര്‍ദേശപ്രകാരം ശോഭ ഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തിയത്. തഴയപ്പെട്ടവര്‍ക്ക് കേന്ദ്രം ഇടപെട്ടുള്ള പരിഗണന നല്‍കുമെന്നാണ് ഉറപ്പ്. സംസ്ഥാനത്ത് മൂന്ന്, നാല് തീയതികളിലെത്തുന്ന നദ്ദ സംസ്ഥാന ഘടകവുമായി പ്രശ്നം സംസാരിക്കും.

നിര്‍ണ്ണായകമായ തെരഞ്ഞെപ്പില്‍ ശോഭ സുരേന്ദ്രനെ പോലുള്ള നേതാക്കളെ ഒപ്പം നിര്‍ത്തണമെന്നാണ് അഖിലേന്ത്യാ നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ സ്ഥാനാര്‍ത്ഥി പട്ടികയിലും ഏറെനാളായി മാറി നില്‍ക്കുന്ന പാര്‍ട്ടി യോഗങ്ങളിലും ഇനി ശോഭയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഈഴവ കുടുംബത്തില്‍ ജനനം,ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള സമരമെന്നോണം പിതാവ് ഗംഗാധരന്‍ ഇട്ട പേരായിരുന്നു ‘സലിം’; സ്‌കൂളില്‍ എത്തിയപ്പോള്‍ വിശാല ഹിന്ദുവായി; പറവൂര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്‍ഡിന്റെ കല്ലിടല്‍ ചടങ്ങില്‍ രാഷ്ട്രീയ എതിരാളികളെപ്പോലും ചിരിപ്പിച്ച് ലീഡര്‍...

കൊച്ചി: 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്'നവോത്ഥാന നായകനായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ഈ വിപ്ലവ ആദര്‍ശത്തില്‍ ആകൃഷ്ടനായി, ഒരു ഈഴവ കുടുംബത്തില്‍ ജനിച്ച തന്റെ മകന് ജാതി വേര്‍തിരിവുകള്‍ക്ക് എതിരെയുള്ള...

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നീയിപ്പോൾ കരയിപ്പിക്കുകയാണ്-വൈകാരിക കുറിപ്പുമായി മമ്മൂട്ടി

കൊച്ചി: മലയാളികളെ ദശകങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ നടനും മിമിക്രി താരവുമായ സലിം കുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം...

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

Popular this week