കൊല്ലം: അക്ഷയ കേന്ദ്രങ്ങളുടെ പുതിയ ഫ്രാഞ്ചസിക്കായി കെല്‍ട്രോണ്‍ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുള്ള ചോദ്യം വിവാദമായിയിരുന്നു. യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്? എന്നായിരുന്നു ചോദ്യം. എന്നാല്‍ വിവാദത്തിന് പിന്നാലെ ബിജെപി നേതാവ് ശോഭാ സുരേന്ദന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കെട്രോണിന് മറുപടി നല്‍കിയാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
യേശുക്രിസ്തുവിന്റെ വരവിനുശേഷം പ്രാധാന്യം നഷ്ടപ്പെട്ട ദൈവം ഏത്?
പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള ഫ്രാഞ്ചൈസി നിര്‍ണയിക്കുന്നതിന് കെല്‍ട്രോണ്‍ നടത്തുന്ന പരീക്ഷയിലെ ചോദ്യമാണിത്. ഈ ചോദ്യത്തിന് നാല് ഓപ്ഷനും നല്‍കിയിട്ടുണ്ട്.
A. ബ്രഹ്മാവ്
B. വിഷ്ണു
C. മഹേശ്വരന്
D. ഇന്ദ്രന്
ഏഷ്യന്‍ ഹിസ്റ്ററിയിലെ വേദിക്ക് ഭാഗത്തെ ചോദ്യമാണെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മതങ്ങളെ തമ്മില്‍ തല്ലിച്ച് അതില്‍ നിന്ന് ചോര കുടിക്കാന്‍ ഉള്ള മാര്‍ക്സിസ്റ്റ് കുബുദ്ധിയാണ് ഇതിനൊക്കെ പിന്നില്‍. ഇങ്ങനെ ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയാല്‍ തങ്ങളുടെ കൂട്ടു മുന്നണിക്കാരായ എസ്ഡിപിഐ ക്കാരെ പോലെ അധ്യാപകരുടെ കൈവെട്ടാന്‍ ഹൈന്ദവ ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ ഇറങ്ങുമെന്നും അങ്ങനെ ഒരു കലാപം ഉണ്ടാക്കാം എന്നൊക്കെ വിചാരിക്കുന്ന കുത്തിത്തിരിപ്പുകാര്‍ക്ക് നല്ല നമസ്കാരം.
ഈ സര്‍ക്കാര്‍ വിശ്വാസ വിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗങ്ങളിലും വിശ്വാസ വിരുദ്ധത കുത്തിനിറയ്ക്കാനും സാഹോദര്യത്തോടെ കഴിയുന്ന നാനാജാതി മതസ്ഥരെ തമ്മിലടിപ്പിക്കാനുമാണ് കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നത്.
ഹൈന്ദവ ധര്‍മ്മത്തില്‍ വിശ്വസിക്കുന്നവര്‍ ഇതിനെതിരെ പ്രതികരിക്കും. അവര്‍ പ്രതികരിക്കുന്നത് ഒരു ക്രൈസ്തവ സഹോദരനെയും വിദ്വേഷത്തോടെ കണ്ടുകൊണ്ട് ആയിരിക്കില്ല. പ്രത്യുത ജാതിമതഭേദമെന്യേ ഒറ്റക്കെട്ടായി ഈ കമ്മ്യൂണിസ്റ്റ് വിശ്വാസ വിരുദ്ധതയെ നേരിട്ടുകൊണ്ട് തന്നെയായിരിക്കും.