KeralaNews

ഇന്ദിരാഗാന്ധിയുടെ രക്തത്തിന്റെ ഗുണം പോയിട്ട് മൂത്രത്തിന്റെ ഗുണം പോലും രാഹുല്‍ ഗാന്ധിക്കില്ല; രൂക്ഷ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍നവുമായി ബിജെപി നോതാവ് ശോഭാ സുരേന്ദ്രന്‍. ഡല്‍ഹിയില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ അക്രമസംഭവങ്ങള്‍ക്ക് ഉത്തരവാദി പഞ്ചാബ് നടനും ഗായകനും ആയ ദീപ് സിദ്ധു ആണെന്നും ഇയാള്‍ക്ക് ബിജെപിയുമായി ബന്ധം ഉണ്ടെന്നുമുള്ള ആരോപണങ്ങള്‍ക്കെതിരെയാണ് ശോഭാ സുരേന്ദ്രന്റെ രംഗപ്രവേശനം.

ഇന്ദിരാഗാന്ധിയുടെ രക്തത്തിന്റെ ഗുണം പോയിട്ട് മൂത്രത്തിന്റെ ഗുണമെങ്കിലും രാഹുല്‍ ഗാന്ധിക്ക് ഉണ്ടെങ്കില്‍ ഈ വിഘടനവാദ കലാപത്തെ തള്ളിപറയണമെന്നാണ് ശോഭാ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. സമാധാന കാംക്ഷികളായ കോണ്‍ഗ്രസുകാര്‍, ഖദറുടുത്ത വ്യാജ ഗാന്ധിമാര്‍ ദീപ് സിദ്ധുവിനെ പോലുള്ള ഖാലിസ്ഥാന്‍ വിഘടനവാദികളെ സംരക്ഷിക്കുകയും പിന്തുണ നല്‍കുകയും ചെയ്തവരാണ്. എന്നിട്ട് അതെല്ലാം ബിജെപിയുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കു വച്ച കുറിപ്പില്‍ പറയുന്നു.

ദീപ് സിദ്ധു ബിജെപി ഏജന്റാണെന്ന് ആരോപിക്കുന്ന കോണ്‍ഗ്രസുകാര്‍ ഇന്നലെമുതല്‍ അവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജുകളില്‍ നിന്ന് ദീപ് സിദ്ധുവിന്റെ വിഡിയോ അടക്കം ഡിലീറ്റ് ചെയ്യുകയാണെന്നും ശോഭാ സുരേന്ദ്രന്‍ പരിഹസിച്ചു. കര്‍ഷകന്റെ ശബ്ദം എന്ന തലക്കെട്ടോടെ കോണ്‍ഗ്രസിന്റെ പശ്ചിമബംഗാള്‍ ഘടകത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും ശോഭാ സുരേന്ദ്രന്‍ പങ്കുവെക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker