27.6 C
Kottayam
Thursday, June 4, 2026

നമ്മൾ കാരണം മറ്റുള്ളവർ ബുദ്ധിമുട്ടിലാവുന്ന സാഹചര്യം വന്നതോടെ ലഹരി ഉപയോ​ഗം നിർത്തി :ഷൈൻ

Must read

കൊച്ചി:സമ്മർദം കാരണമല്ല ലഹരി ഉപയോ​ഗം നിർത്തിയതെന്ന് നടൻ ഷൈൻ ടോം ചാക്കോ. കാർത്തിക് സൂര്യയുടെ പോഡ്കാസ്റ്റിൽ സംവിധായകൻ എ.ജെ. വർ​ഗീസിനൊപ്പം അതിഥിയായെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഷൈനിന്റെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച അഭിമുഖമാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നമ്മൾ ലഹരി ഉപയോ​ഗിക്കുമ്പോൾ ബുദ്ധിമുട്ടിലാവുന്നത് ചുറ്റുമുള്ള മറ്റുള്ളവരാണെന്ന് ഷൈൻ പറഞ്ഞു. ഓരോരുത്തരുടെ ശീലങ്ങളാണതെല്ലാം. നമ്മൾ ഉപയോ​ഗിക്കുന്നതുകൊണ്ടും മറ്റേയാൾ ഉപയോ​ഗിക്കാത്തതുകൊണ്ടും പരസ്പരം കുറ്റം പറയും.

- Advertisement -

- Advertisement -

ആസക്തി എന്നാൽ ലഹരിയോടുമാത്രമല്ല. പഞ്ചസാരയും ഉപ്പുമാണ് ഏറ്റവും വലിയ ആസക്തിയുണ്ടാക്കുന്നവ. ലോകത്തെ ഏറ്റവും വലിയ രണ്ട് വിഷങ്ങളാണിതുരണ്ടും. അതുകൊണ്ടാണ് ഒരു പ്രായമെത്തുമ്പോൾ ഇവ രണ്ടും നിയന്ത്രിക്കണമെന്ന് ഡോക്ടർമാർ പറയുന്നതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

“ഇപ്പോൾ വിത്ഡ്രോവൽ സിംപ്ടംസ് ഉണ്ട്. ഡബ്ബ് ചെയ്യുമ്പോൾ ഇടയ്ക്ക് പുറത്തുപോയി പുകവലിക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള പരിപാടികളൊന്നുമില്ല. പഴയശീലങ്ങളൊക്കെ മാറ്റി. ആ സമയങ്ങളൊക്കെ എന്തെങ്കിലും ​ഗെയിമുകളിലേക്ക് മാറ്റിവിടാനാണ് ഡോക്ടർമാർ പറയുന്നത്. അര മണിക്കൂർ ടെന്നീസ് കളിച്ചശേഷം ഡബ്ബ് ചെയ്യാൻ പോയി.

- Advertisement -

അതുകഴിഞ്ഞ് അര മണിക്കൂർ ക്രിക്കറ്റ് കളിച്ചു. അങ്ങനെ ചെയ്തില്ലെങ്കിൽ വിത്ഡ്രോവൽ സിംപ്ടംസ് കൂടുതലായി വരികയും മടുപ്പുണ്ടാവുകയും പഴയശീലങ്ങളിലേക്ക് തിരിച്ചുപോവാനുള്ള വ്യ​ഗ്രതയുണ്ടാവുകയും ചെയ്യും.

മൊബൈൽ ഫോൺ പോലെ തന്നെയാണ് ഒരാളുടെ ജീവിതത്തിൽ ലഹരിയും. നിങ്ങളുടെ കയ്യിൽ കുറച്ചുനേരത്തേക്ക് മൊബൈൽ ഫോൺ ഇല്ലെങ്കിൽ നിങ്ങൾക്കും വിത്ഡ്രോവൽ സിംപ്ടംസ് വരും. അതുകൊണ്ടാണ് മൊബൈലും അതുപോലെ ലഹരിയും ഒരാളുടെ കൂടെയുള്ള ഒന്നാണെന്ന് പറയുന്നത്. നമ്മുടെ പങ്കാളികളേക്കാൾ നമുക്കൊപ്പമുള്ളവരാണ് ശീലങ്ങളും നമ്മൾ ഉപയോ​ഗിക്കുന്ന സാധനങ്ങളും. ഈ രണ്ടെണ്ണത്തിനുംപകരം നമ്മൾ മറ്റെന്തിലേക്കെങ്കിലും ശ്രദ്ധകൊടുക്കണം. പതിയെ അത് നോർമലാവും.”

ടെന്നീസ് കളിച്ച് തുടങ്ങിയപ്പോഴാണ് ടിവിയിൽ കാണുന്നതുപോലെ എളുപ്പമല്ലെന്ന് മനസിലായത്. ഇപ്പോൾ നീന്തൽ പഠിക്കുന്നുണ്ട്. ദേവര എന്ന ചിത്രത്തിലെ അണ്ടർവാട്ടർ രം​ഗത്തിനായാണ് നീന്തൽ പഠിക്കാൻ തുടങ്ങിയതെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week