27.4 C
Kottayam
Thursday, June 4, 2026

ജനൽവഴി പുറത്തേക്ക്, പിന്നെ സ്വിമ്മിങ് പൂളിലേക്ക്; ഗോവണി ഓടിയിറങ്ങി ഓട്ടം; പോലീസ് പരിശോധനയിൽ സിനിമാസ്റ്റൈലിൽ രക്ഷപ്പെട്ട് ഷൈൻ

Must read

കൊച്ചി: സിനിമാ സ്റ്റൈലിൽ പോലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ. നിരന്തരമായി ലഹരികേസുകളുമായി ബന്ധപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോയുടെ പേര് ഉയരുന്നതിന് പിന്നാലെയാണ് ഡാൻസാഫ് ടീമിന്റെ ലഹരി പരിശോധനക്കിടെ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയിൽ നിന്നും ജനൽ വഴി പുറത്തേക്കിറങ്ങിയോടിയത്.

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലിൽ നിന്നുമാണ് നടൻ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു ഷൈൻ.

- Advertisement -

സൂത്രവാക്യം എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് നടൻ ഷൈൻ ടോം ചാക്കോ ലഹരി ഉപയോ​ഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയുമായി നടി വിൻസി അലോഷ്യസ് രം​ഗത്തെത്തിയത്. ആദ്യം ഇക്കാര്യങ്ങളെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പ്രതികരിച്ച താരം പിന്നീട് താരസംഘടനക്ക് അടക്കം പരാതി നൽകുകയായിരുന്നു.

- Advertisement -

ബുധനാഴ്ച പുലർച്ചെ 5.30ഓടുകൂടിയാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിൽ മുറിയെടുക്കുന്നത്. പിന്നീട് ഷൈനിനെ കാണാനായി ഒരു പെൺസുഹൃത്ത് അവിടേക്ക് എത്തി. പിന്നീട് ഇവരും ഹോട്ടലിൽ മുറിയെടുത്തു. വൈകുന്നേരത്തോടെ ഇരുവരേയും കാണാൻ ഓരോ സുഹൃത്തുക്കളും എത്തിയിട്ടുണ്ടായിരുന്നു.

- Advertisement -

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാ​ഗമായാണ് ഡാൻസാഫ് സംഘം പരിശോധനക്കായി കൊച്ചിയിലെ ഹോട്ടലിൽ പരിശോധനക്ക് എത്തിയത്. ഷൈൻ ടോം ചാക്കോയുടെ മുറിയിൽ ലഹരി ഉപയോ​ഗം നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തുരുന്നു. ‍ഡാൻസാഫ് സംഘം ഹോട്ടലിലെത്തി മുറി കണ്ടുപിടിച്ച് എത്തുമ്പോഴേക്കും ജനൽ വഴി ചാടി ഇറങ്ങി ഓടുകയായിരുന്നു.

രണ്ടാം നിലയിൽ നിന്നും ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്ക് ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമര്‍ജന്‍സി എക്സിറ്റ് വഴി പടികളിറങ്ങി ഷൈൻ ഇറങ്ങി ഓടുകയും ​ഹോട്ടലിന്റെ ലോബി വഴി പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഹോട്ടലിലെ ഷൈൻ താമസിച്ചിരുന്ന മുറിയിൽ നിന്നു ലഹരി വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. കൂടെ ഉണ്ടായിരുന്ന ആളെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week