വീണ്ടും കുതിച്ചുയർന്ന് സ്വര്‍ണവില; ഒരു പവൻ്റെ ഇന്നത്തെ വിലയിങ്ങനെ

കൊച്ചി: യുഎസ് ചൈന വ്യാപാര സംഘര്‍ഷം മുറുകിയതോടെ പിടിച്ചാല്‍ കിട്ടാതെ സ്വര്‍ണം. സംസ്ഥാനത്ത് വ്യാഴാഴ്ച പവന്റെ വില 840 രൂപ കൂടി 71,360 രൂപയായി. 70,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്. ഗ്രാമിന്റെ വിലയാകട്ടെ 8,815 രൂപയില്‍നിന്ന് 8,920 രൂപയുമായി. 105 രൂപയാണ് കൂടിയത്. ഒരാഴ്ചക്കിടെ 2,860 രൂപയാണ് പവന്റെ വിലയില്‍ വര്‍ധനവുണ്ടായത്.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,342 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാമിന് 95,840 രൂപയുമായി.

വ്യാപാര സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടുന്നതാണ് വില വര്‍ധനവിന് പിന്നില്‍. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതും ഡോളര്‍ ദുര്‍ബലമാകുന്നതും സ്വര്‍ണം നേട്ടമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News