ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ മര്‍ദ്ദിച്ചതായി ആരോപണം

കൊച്ചി: സിനിമാ ലൊക്കേഷനില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ മര്‍ദ്ദിച്ചതായി ആരോപണം. തല്ലുമാല സിനിമയുടെ കളമശേരി ലൊക്കേഷനിലാണ് സംഭവം. മര്‍ദനമേറ്റ ഷമീര്‍ എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലൊക്കേഷനിലെ മാലിന്യം തള്ളുന്നതിനെച്ചൊല്ലിയാണ് തര്‍ക്കമുടലെടുത്തത്. തിങ്കളാഴ്ച രാത്രിയും സ്ഥലത്തു തര്‍ക്കമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് ഷൈന്‍ ടോം ചാക്കോയും സംഘവും നാട്ടുകാരെ ആക്രമിക്കുകയായിരുന്നാണ് നാട്ടുകാരുടെ പരാതി.

തര്‍ക്കത്തിനിടയ്ക്ക് നടന്‍ ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. അതേസമയം, നാട്ടുകാരാണ് തങ്ങളെ ആക്രമിച്ചതെന്നു സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് തല്ലുമാല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News