25.6 C
Kottayam
Thursday, June 4, 2026

ജയിലിലായപ്പോൾ വന്ന ടെൻഷൻ; ഇതൊന്നും സംസാരിക്കാതിരുന്നതിന് കാരണം; ഷൈൻ ടോം ചാക്കോ

Must read

കൊച്ചി:നാൾക്ക് നാൾ സിനിമാ രം​ഗത്ത് തിരക്കേറുകയാണ് നടൻ ഷെെൻ ടോം ചാക്കോയ്ക്ക്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഷൈൻ ടോം ചാക്കോ അഭിനയിച്ച സിനിമകളുടെ എണ്ണം ചെറുതല്ല. നായക വേഷവും സഹനായക വേഷവും വില്ലൻ വേഷത്തിലൂ‌ടെയുമെല്ലാം നട‌ൻ പ്രേക്ഷകർക്ക് മുമ്പിലെത്തി. എന്തുകൊണ്ട് ഷൈനിന് ഇത്ര മാത്രം അവസരങ്ങൾ ലഭിക്കുന്നു എന്ന് പലപ്പോഴും പ്രേക്ഷകർക്ക് കൗതുകമുണ്ട്.

സിനിമകളു‌ടെ പ്രൊമോഷൻ പരിപാടികളിലും ഷൈൻ ടോം ചാക്കോ സജീവമായി പങ്കെടുക്കാറുണ്ട്. തിരക്കേറിയ നടനാണെങ്കിലും ഷൈനിന് നേരെ വ്യാപക വിമർശനങ്ങളും ട്രോളുകളും വരാറുണ്ട്. അഭിമുഖങ്ങളിലെ ഷൈനിന്റെ പെരുമാറ്റവും സംസാരങ്ങളുമാണ് ഇതിന് കാരണമാകാറ്. നടൻ ലഹരി ഉപയോ​ഗിച്ചാണ് അഭിമുഖങ്ങളിൽ വരുന്നതെന്ന് വരെ വിമർശകർ ആരോപിക്കാറുണ്ട്. എന്നാൽ ഇത്തരം ആക്ഷേപങ്ങളൊന്നും ഷൈൻ ടോം ചാക്കോ കാര്യമാക്കാറില്ല.

Shine Tom Chacko

ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലഹരിക്കേസിൽ ജയിലിലായ നാളുകളെക്കുറിച്ച് നടൻ സംസാരിച്ചു. അറുപത് ദിവസം ജയിലിൽ കി‌ടന്നു. നാളെ പടം ഉണ്ടാകുമോ സിനിമയിലേക്ക് ആരെങ്കിലും വിളിക്കുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. അപ്പോൾ മനസ് തന്നെ സംസാരിച്ചു. നല്ല കഥാപാത്രങ്ങൾ മാത്രമല്ല വില്ലൻ കഥാപാത്രങ്ങളും സിനിമയിൽ ഉണ്ടാകും. അത് നിനക്കല്ലേ കിട്ടൂയെന്ന്.

ജാമ്യം കിട്ടാത്തതിന്റെ ‌ടെൻഷനുണ്ടാകും. പുറത്തിറങ്ങിയാൽ കുറപ്പേർ റോങ് അടിപ്പിക്കാൻ വരും. പ്രത്യേകിച്ചും ഉദ്യോ​ഗസ്ഥൻമാർ. ഒരാളെ ജയിലിടുന്നത് അവൻ നന്നായി വരാനും പിന്നീട് നന്നായി ജീവിക്കാനും വേണ്ടിയാണ്. പക്ഷെ ജയിലിലിട്ട ശേഷം സമൂഹം അവനെ വീണ്ടും തെറ്റിലേക്ക് കൊണ്ട് പോകുകയാണെന്നും ഷെെൻ ടോ ചാക്കോ ആരോപിച്ചു.

- Advertisement -
Shine Tom Chacko

പിന്നീട് ഇതേക്കുറിച്ച് സംസാരിച്ചാൽ മനസിലാകുന്ന ആരുമില്ല. കുടുംബത്തോട് ഇത് സംസാരിക്കാൻ പറ്റില്ല. ഇത്രയും കാലമായിട്ടും ഇതേക്കുറിച്ചും ഒന്നും ചോദിക്കാത്തവരുണ്ട്. അവർ ചെയ്യുന്നത് നല്ലതാണ്. ചിലർ എല്ലാം ചോദിക്കും. പക്ഷെ തനിക്കെങ്ങനെ പറയാൻ സാധിക്കുമെന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു.

- Advertisement -

2015 ലാണ് ഷൈൻ ടോം ചാക്കോ ലഹരിക്കേസിൽ ജയിലിലായത്. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ച് ഷൈനിനെയും നാല് യുവതികളെയും കൊക്കെയ്ൻ ഉപയോ​ഗിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഈ കേസിന് പിന്നിൽ ​ഗൂഢാലോചന നടന്നെന്നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഷൈൻ ടോം ചാക്കോ പ്രതികരിച്ചത്.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹബന്ധം പരാജയപ്പെട്ടതിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ പറയുകയുണ്ടായി. ആകെ ഒരു പ്രാവശ്യമാണ് പ്രണയത്തിലായത് കല്യാണത്തിന് ശേഷം അത് വളരെ കോംപ്ലിക്കേറ്റഡായിരുന്നു. എനിക്ക് റിലേഷനായി മുന്നോട്ട് കൊണ്ട് പോകാൻ അറിയില്ല. അത്കൊണ്ട് പാർട്ണറും കുറച്ച് ബുദ്ധിമുട്ടി. ഞാനും ചുറ്റുപാടും ഉള്ളവരും ബുദ്ധിമുട്ടിയെന്നും ഷെെൻ അന്ന് തുറന്ന് പറഞ്ഞു.

സഹസംവിധായകനായാണ് ഷൈൻ ടോം ചാക്കോ സിനിമാ രം​ഗത്തേക്ക് കട‌ന്ന് വരുന്നത്. 9 വർഷം സംവിധായകൻ കമലിന്റെ സിനിമകളിൽ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷമാണ് ഷൈൻ ​ഗദ്ദാമ എന്ന ചിത്രത്തിലൂ‌ടെ അഭിനയത്തിലേക്ക് ക‌ടക്കുന്നത്. പിന്നീട് ഷൈൻ സിനിമകളിൽ സജീവമായി. ഇന്ന് മറുഭാഷകളിൽ നിന്നും ഷൈനിന് അവസരങ്ങൾ വരുന്നു. ദസറ എന്ന ചിത്രത്തിലൂ‌ടെ തെലുങ്ക് സിനിമാ രം​ഗത്തേക്കും ഷൈൻ കടന്നത് അടുത്തിടെയാണ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week