ഞാന്‍ അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്നു പറഞ്ഞു! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അമൃത
കൊച്ചി:മലയാളികളുടെ പ്രിയപ്പെട്ടവരാണ് ഗായികയായ അമൃത സുരേഷും കുടുംബവും. സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അമൃത ശ്രദ്ധ നേടുന്നത്. പിന്നീട് പിന്നണി ഗാന രംഗത്തേക്ക് കടന്നു വരികയായിരുന്നു അമൃത. സോഷ്യല്‍ മീഡിയയിലേയും താരമാണ് അമൃത. താരത്തിന്റെ വ്യക്തജീവിതവും സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആരാധകരെ മാത്രമല്ല വിമര്‍ശകരെ പോലും.
ഈയ്യടുത്താണ് അമൃതയുടെ അച്ഛന്‍ മരണപ്പെടുന്നത്. ഇതിന് ശേഷം അമൃതയും മകള്‍ പാപ്പു എന്ന അവന്തികയും ഗോവയിലേക്ക് യാത്ര നടത്തിയിരുന്നു. എന്നാല്‍ ആ യാത്രയെ സോഷ്യല്‍ മീഡിയ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്ന് പോലും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപിച്ചിരുന്നു. ഇപ്പോഴിതാ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് അമൃത.
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമൃതയുടെ പ്രതികരണം. മോളെ അദ്ദേഹത്തിന്റെ വിയോഗം ഏറെ ബാധിച്ചിട്ടുണ്ട്. അതില്‍നിന്നു കുഞ്ഞിന്റെ അവസ്ഥയിലൊരു മാറ്റം ഉണ്ടാകണം എന്നു കരുതിയാണ് ഗോവയ്ക്ക് പോയത് എന്നാണ് അമൃത പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
”ഈ യാത്ര ചെയ്യാനുള്ള കാരണം തന്നെ ഞങ്ങളുടെ അച്ഛനാണ്. വീട്ടിലെ എന്തുകാര്യത്തിനും യാത്ര പോകാനും ആഘോഷങ്ങളാണെങ്കിലുമെല്ലാം മുമ്പില്‍ നിന്ന് എല്ലാം നോക്കുന്നത് അദ്ദേഹമായിരുന്നു. അച്ഛനില്ലാത്ത സ്‌പേയ്‌സ് എന്നുപറയുന്നത് ഞങ്ങളെ സംബന്ധിച്ച് ഒന്നുമില്ലാത്തൊരവസ്ഥയാണ്” എന്നാണ് അമൃത പറയുന്നത്.
പാപ്പു അച്ഛനുമായി വളരെ അടുപ്പമായിരുന്നു, വൈകുന്നേരം നടക്കാന്‍ പോകുന്നതും വീട്ടില്‍ അവള്‍ക്കു വേണ്ടതെല്ലാം ചെയ്യുന്നതും ഉറക്കുന്നതു പോലും അച്ഛനായിരുന്നുവെന്നും അതിനാല്‍ അച്ഛന്റെ മരണം പാപ്പുവിനെ നന്നായി ബാധിച്ചിട്ടുണ്ടെന്നും അമൃത പറയുന്നു. അതില്‍നിന്നു കുഞ്ഞിന്റെ അവസ്ഥയിലൊരു മാറ്റം ഉണ്ടാകണം എന്നു കരുതിയാണ് ഞങ്ങള്‍ അവധി കിട്ടിയപ്പോള്‍ ഗോവയ്ക്ക് പോയതെന്നും അമൃത പറയുന്നു.
പക്ഷേ അതും പലര്‍ക്കും സഹിക്കാന്‍ പറ്റാത്തതായി. സോഷ്യല്‍ മീഡിയയിലൊക്കെ എത്രമാത്രം മോശം കമന്റുകളാണ് ഓരോരുത്തരും ഇടുന്നത്. ഞാന്‍ എന്റെ അച്ഛന്റെ മരണം ആഘോഷിക്കുകയാണെന്നു വരെ പറഞ്ഞുവെന്നും അമൃത ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഒരു ഡോക്ടറുടെ വീട്ടില്‍ മരണം നടന്നാല്‍ അദ്ദേഹം ജോലി തുടരില്ലേ. ഞാനും അത്രയേ ചെയ്തുള്ളു എന്നാണ് അമൃത വിമര്‍ശകരോട് പറയുന്നത്.
അ. പാട്ടുപാടുന്നതിനു പകരം കരഞ്ഞുകൊണ്ട് മാറിനില്‍ക്കാനോ പോകുന്ന സ്ഥലങ്ങളില്‍ കണ്ണടച്ച് ഒന്നും കാണാതെ നില്‍ക്കാനോ സാധിക്കില്ലെന്നും അമൃത പറയുന്നു. ഒത്തിരിക്കാര്യങ്ങളെ മറികടക്കാനും ചിന്തകളെ മാറ്റാനും യാത്രകള്‍ നമ്മളെ സഹായിക്കുമെന്നും അമൃത അഭിപ്രായപ്പെടുന്നു. തനിക്ക് അതിന് സഹായിക്കുന്ന അവസരങ്ങള്‍ കിട്ടിയെങ്കിലും അമ്മയും പാപ്പുവും വീട്ടില്‍ത്തന്നെയായിരുന്നതിനാല്‍ അവര്‍ക്ക് ലഭിച്ചിരുന്നില്ല. അവരും വിഷമഘട്ടം തരണം ചെയ്യേണ്ടവരല്ലേ എന്നും അമൃത ചോദിക്കുന്നു.
അതേസമയം, പാപ്പു ഇപ്പോഴും രാത്രിയില്‍ അപ്പാപ്പയെ ഓര്‍ത്ത് എഴുന്നേല്‍ക്കാറുണ്ടെന്നും അമൃത പറയുന്നു. ഈയൊരു സാഹചര്യത്തിനുകൂടി മാറ്റം വരണം എന്നുകരുതിയാണ് മോളെയും കൂട്ടി യാത്ര പോയതെന്നും അമൃത വ്യക്തമാക്കുന്നു. നേരത്തെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ കനത്ത സമയത്തും അമൃത ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ വ്യക്തമാക്കിയിരുന്നു.