EntertainmentKeralaNews

എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത് എനിക്ക് തന്നെ തോന്നാറുണ്ട്! ചെയ്യാത്ത കാര്യം പറയുമ്പോഴാണ് ദേഷ്യം വരാറുള്ളതെന്നും ഷൈൻ ടോം ചാക്കോ

കൊച്ചി:മലയാളത്തില്‍ ചെയ്തിട്ടുള്ള സിനിമകള്‍ കണ്ടാണ് അന്യഭാഷയില്‍ നിന്നും അവസരങ്ങള്‍ തേടിയെത്തുന്നതെന്ന് ഷൈന്‍ ടോം പറയുന്നു. മലയാള സിനിമ കൂടി നോക്കിയാണ് അവര്‍ ആര്‍ടിസ്റ്റുകളെ തിരഞ്ഞെടുക്കുന്നത്. ഇഷ്‌ക്ക്, കുറുപ്പ്്, ഭീഷ്മപര്‍വ്വം, തല്ലുമാല ഇതൊക്കെയാണ് പുറമെയുള്ളവര്‍ കണ്ടത്. തല്ലുമാലയാണ് കൂടുതല്‍ ചര്‍ച്ചയായത്.

​കല്യാണി പറഞ്ഞത്

നിങ്ങളുടെയൊക്കെ ഫാനാണ് പപ്പയെന്ന് എന്നോട് ആദ്യം പറഞ്ഞത് കല്യാണിയാണ്. പ്രിയന്‍ സാര്‍ പുതിയ ആളുകളുടെ പടം കാണുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയിരുന്നു. ഇവരുടെ സിനിമകള്‍ കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് നമ്മള്‍ ഇന്‍ഡസ്ട്രിയിലേക്ക് ഇറങ്ങിയത്. ഇവര് സിനിമ ചെയ്യാന്‍ വിളിക്കുമ്പോള്‍ നമ്മള്‍ വേറൊന്നും നോക്കില്ല. നേരെ പോയി ചെയ്യും.

​ട്രോളുകളെക്കുറിച്ച്

ട്രോളുകള്‍ ഇങ്ങനെ വരുന്നത് കൊണ്ട് കൂടിയാണ് നമ്മള്‍ കൂടുതല്‍ ആളുകളിലേക്ക് റീച്ചാവുന്നത്. പൂര്‍ണ്ണമായും മോശമല്ല അത്, ട്രോളുകളിലൂടെ നമുക്ക് ചില ഗുണങ്ങളുമുണ്ട്. ഇങ്ങനെ ട്രോളുകളും അഭിമുഖങ്ങളും ഇല്ലെങ്കില്‍ നമ്മളിത്രയും റീച്ചാവില്ല. നമ്മള്‍ ചെയ്യാത്ത, പറയാത്ത കാര്യങ്ങള്‍ പറയുമ്പോഴാണ് നമുക്ക് ചില സമയത്ത് വിഷമം വരുന്നത്. നമ്മുടെ കൂടെയുള്ളവരാണ് കൂടുതല്‍ വിഷമിക്കുന്നത്. അത് കാണുമ്പോള്‍ നമുക്ക് ദേഷ്യം വരും. ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച്, നമ്മള്‍ ചെയ്തുവെന്ന് വരുത്തി തീര്‍ക്കുമ്പോള്‍ ദേഷ്യം വരും.

​തോന്നിയിട്ടുണ്ട്

ഹേറ്റേഴ്‌സില്ലാത്ത നടന്‍ എന്നൊന്നും പറയാനാവില്ല. ഞാന്‍ ചെയ്യുന്നത് ഇഷ്ടമില്ലാത്ത ആളുകളുണ്ടാവും. ഇന്റര്‍വ്യൂല്‍ ഞാന്‍ ചെയ്യുന്നത് ഇഷ്ടപ്പെടാത്തവരുണ്ട്. ചിലതൊക്കെ കാണുമ്പോള്‍ ഞാന്‍ എന്തൊക്കെയാണ് കാണിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. ആദ്യം മുതലേ അഭിമുഖങ്ങള്‍ കൊടുക്കുന്നയാളാണ് ഞാന്‍. ഭയങ്കര സീരിയസായി ഇന്റര്‍വ്യൂ കൊടുത്തിട്ട് കാര്യമില്ല, അത് കാണാന്‍ രസമുണ്ടാവില്ല. അതാണ് ഓരോന്ന് കാണിക്കുന്നത്.

​ഡാഡിയും നോക്കും

ഫ്രീ ടൈം കിട്ടുകയാണെങ്കില്‍ ഞാന്‍ കിടന്നുറങ്ങും. എന്റെ കൂടെയൊരു ടീമുണ്ട് എല്ലാത്തിനും കൂട്ടായി. ഇടയ്ക്ക് അനിയനും കൂടെ വരും. ഡാഡിയും മമ്മിയും വീട്ടിലിരുന്ന് ഡേറ്റുകള്‍ മാനേജ് ചെയ്യും. ഡാഡിയാണ് ഡേറ്റുകളുടെ കാര്യങ്ങള്‍ നോക്കുന്നത്. ഡേറ്റിനായി പലരും ആദ്യം വിളിക്കുന്നത് ഡാഡിയെയാണ്. തെലുങ്ക് പടത്തിന്റെ ഡേറ്റുകള്‍ മാറിക്കൊണ്ടിരിക്കും.

അതനുസരിച്ച് മറ്റ് സിനിമകളുടെയും സെറ്റാക്കണം. എന്ത് വന്നാലും വര്‍ക്ക് കളയാതെ മാക്‌സിമം പിടിക്കാന്‍ നോക്കാറുണ്ട് ഡാഡി. അനിയനും സിനിമയില്‍ത്തന്നെയുണ്ട്്. രണ്ട് സ്‌ക്രിപ്‌റ്റെഴുതിയിട്ടുണ്ട്. ഇപ്പോള്‍ മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുകയാണ്. അവന് അഭിനയമാണ് കൂടുതലിഷ്ടം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button