24.2 C
Kottayam
Sunday, June 7, 2026

രഞ്ജിനി ജോസ് പ്രണയത്തില്‍! മൂന്നാർ സൗന്ദര്യം ആസ്വദിച്ച് പ്രിയ ഗായിക;കൂടെയുള്ള ആളെത്തേടി സോഷ്യൽ മീഡിയ

Must read

കൊച്ചി:വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വളരെ പെട്ടെന്ന് സ്ഥാനം പിടിച്ച ഗായികയാണ് രഞ്ജിനി ജോസ്. ഭക്തിഗാന ആൽബങ്ങളിൽ പാടികൊണ്ട് പിന്നണി ഗാനരംഗത്ത് എത്തിയ രഞ്ജിനി ജോസ് പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് നല്ലൊരു ഗാനവുമായി മലയാള സിനിമയിൽ അരങ്ങേറ്റംകുറിച്ചത്.പിന്നീടങ്ങോട്ട് പ്രേക്ഷകരുടെ പ്രിയ ഗായികയായി രഞ്ജിനി മാറുകയും ചെയ്തു.

ഷാജി കൈലാസ്‌ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. ഒരു മ്യൂസിക്ക് ബാൻഡും സ്വന്തമായുള്ള രഞ്ജിനി സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. ഇപ്പോഴിതാ മൗണ്ടൻ കോളിങ് എന്ന ക്യാപ്നിഷനിൽ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്.

രഞ്ജിനി പ്രണയത്തിലാണോ, കൂടിയുള്ളതാരാണ് എന്നുള്ള നിരവധി സംശയങ്ങളാണ് ആരാധകർക്കുള്ളത്. ഇടക്കാലത്ത് പ്രശസ്തഗായകന് ഒപ്പമുള്ള ചിത്രം പങ്കുവച്ചപ്പഴും രഞ്ജിനി അദ്ദേഹവുമായി പ്രണയത്തിൽ ആയെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രണയം ആയെങ്കിൽ ഉറപ്പായും, തങ്ങളുടെ പ്രിയ ഗായിക പറയുമെന്നാണ് ചില ആരാധകർ പറയുന്നത്. അതേസമയം poopenfarten എന്ന ഹാഷ് ടാഗിൽ രഞ്ജിനി പങ്കിട്ട ചിത്രം അതിവേഗം വൈറൽ ആവുകയും ചെയ്തു.

2003ലാണ് എറണാകുളം സ്വദേശിയും ഡിജെയും സൗണ്ട് എഞ്ചിനിയറുമായ റാം നായരുമായി രഞ്ജിനിയുടെ വിവാഹം നടന്നത്. എന്നാൽ ഇരുവരുടെയും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല.എങ്കിലും ഇപ്പോഴും തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്ന് രഞ്ജിനി മുൻപൊരിക്കൽ പറഞ്ഞിരുന്നു.

- Advertisement -

അദ്ദേഹം ഇന്നും എനിക്ക് പ്രിയപ്പെട്ടവനാണ്. ഒരു പേപ്പറിൽ വെച്ചെന്നു കരുതി മനസ്സിലെ സ്നേഹം ഇല്ലാതാകില്ലല്ലോ എന്നായിരുന്നു ഒരിക്കൽ ഒരു അഭിമുഖത്തിൽ രഞ്ജിനി പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week