ന്യൂഡൽഹി: എട്ടുവർഷത്തെ ദാമ്പത്യ ബന്ധത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിയുന്നു.
2012 ലാണ് ധവാനും മെൽബൺ സ്വദേശിനിയും ബോക്സറുമായ അയേഷ മുഖർജിയെ വിവാഹം ചെയ്തത്. ഇവർക്ക് ഏഴുവയസ്സായ ഒരു മകനുണ്ട്. അയേഷയാണ് വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. അയേഷയുടെ രണ്ടാം വിവാഹമോചനമാണിത്.
നിലവിൽ ഐ.പി.എൽ കളിക്കുന്നതിനായി യു.എ.ഇയിലാണ് ധവാൻ. ഡൽഹി ക്യാപിറ്റൽസിന്റെ ഓപ്പണറായ താരം വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനായുള്ള ടീമിൽ ഇടം നേടുമെന്ന പ്രതീക്ഷയിലാണ്. ശ്രീലങ്കയ്ക്കെതിരേ ഈയിടെ അവസാനിച്ച ഏകദിന-ട്വന്റി 20 പരമ്പരയിൽ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News