27.9 C
Kottayam
Thursday, May 2, 2024

ഭീതി പരത്തി കോഴിക്കോട് 9 കുട്ടികളില്‍ ഷിഗില്ല ബാക്ടീരിയ ബാധ; ഉറവിടം കണ്ടെത്താനായില്ല

Must read

കോഴിക്കോട്: മാലിന്യത്തിലൂടെ പകരുന്ന ഗുരുതര രോഗമായ ഷിഗല്ല ബാക്ടീരിയബാധ കോഴിക്കോട് ഒന്‍പത് കുട്ടികളില്‍ സ്ഥിരീകരിച്ചു. എല്ലാവരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം മരിച്ച, കോഴിക്കോട് മായനാട് കോട്ടാംപറമ്പ് പ്രദേശത്തെ പതിനൊന്നുകാരനില്‍ ഷിഗല്ലയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ആ കുട്ടിയുടെ മരണാനന്തര ചടങ്ങിന് മറ്റു പ്രദേശങ്ങളില്‍ നിന്നു വന്നവര്‍ ഉള്‍പ്പെടെയുള്ളവരില്‍ നടത്തിയ പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചതെന്നും സ്ഥിതി നിയന്ത്രണത്തിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ആരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.

വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക.

ചെറിയ രേഗലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്നം ഗുരുതരമാക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് തന്നെയാണ് ചികിത്സയിലെ പ്രാധന മാര്‍ഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week