തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച നടന്‍ തിലകന്‍റെ മകന്‍ ഷിബു തിലകൻ്റെ ഫലമിങ്ങനെ

കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഷിബു തിലകന് തോൽവി. അന്തരിച്ച നടൻ തിലകന്റെ മകൻ കൂടിയാണ് ഷിബു തിലകൻ.

തൃപ്പൂണിത്തുറ 25-ാം ഡിവിഷനിലാണ് ഷിബു തിലകൻ മത്സരിച്ചത്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സിഎ ബെന്നിയാണ് ഈ ഡിവിഷനിൽ വിജയം നേടിയത്.

തൃപ്പൂണിത്തുറ നഗരസഭയിലെ 49 സീറ്റുകളിൽ 26 സീറ്റുകൾ എൽഡിഎഫും 15 സീറ്റുകൾ ബിജെപിയുമാണ് നേടിയത്. എട്ട് സീറ്റുകൾ മാത്രം നേടി കോൺഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1996 മുതൽ ബിജെപി ബിജെപിയോടൊപ്പം പ്രവർത്തിക്കുന്ന ഷിബു ഇതാദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News