കൊച്ചി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് എറണാകുളത്ത് കൂടുതല്‍ സൗകര്യമൊരുക്കുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കഴിയാനുള്ള സ്ഥല സൗകര്യങ്ങളാണ് പെട്ടെന്ന് ഒരുക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, സ്വകാര്യ ആശുപത്രികളുടെ ഉപയോഗിക്കാത്ത മുറികള്‍ എന്നിവയാണ് രോഗലക്ഷണം ഉള്ളവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ സജ്ജമാക്കുക. ജില്ലാ കളക്ടര്‍ എസ് സുഹാസാണ് ഇതു സംബന്ധമായ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
അതേസമയം, സര്‍ക്കാരിനൊപ്പം ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും രോഗ പ്രതിരോധ ബോധവത്കരണങ്ങള്ക്കായി മുന്നിട്ടിറങ്ങും. ജില്ലാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് രോഗികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യം ഒരുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവ് നടപ്പാക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍, എസ്പി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.