കൊന്നിട്ടും മതിയായില്ല, പച്ചക്കള്ളം പറഞ്ഞ് ഡോക്ടര്‍,ഷഹലയെ എത്തിച്ചപ്പോള്‍ ആശുപത്രിയിലുണ്ടായിരുന്നത് 28 ആന്റിവൈനം
സുല്‍ത്താന്‍ ബത്തേരി: സ്‌കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹലയ്ക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ഡോ.ജിസ മെറിന്‍ ജോയി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് തെളിഞ്ഞു.കുട്ടിയെ ആശുപത്രിയിലെത്തിയ്ക്കുന്ന സമയത്ത് ആശുപത്രിയില്‍ 28 ആന്റിവൈനം സ്റ്റേക്കുണ്ടായിരുന്നതായി കണ്ടെത്തി.സ്റ്റോറില്‍ 15 ഉം അത്യാഹിത വിഭാഗത്തില്‍ 13 എണ്ണവും ഉണ്ടായിരുന്നു.ഇക്കാര്യം ആശുപത്രി വികസന സമിതിയോഗവും സ്ഥിരീകരിച്ചു.കഴിഞ്ഞ മാസവും ആശുപത്രിയില്‍ നിന്ന് രോഗിയ്ക്ക് ആന്റിവനൈം നല്‍കിയതിന് രേഖകളുണ്ട്.
ഷഹലയുടേത് പോലെയുള്ള ഗുരുതരമായ സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒന്നിലധികം ഡോക്ടര്‍മാര്‍ കൂടിക്കാഴ്ചയോ ആശയവനിനിമയമോ നടത്തിയാവും സാധാരണഗതിയില്‍ തീരുമാനങ്ങള്‍ എടുക്കുക ഡോ.ജിസ അതിനും തയ്യാറായില്ല.കുട്ടിയുടെ മരണത്തേത്തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാന്നിദ്ധ്യത്തില്‍ ആശുപത്രി വികസന സമിതി യോഗം ചേര്‍ന്നിരുന്നു.ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന യോഗം ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങള്‍ വലിയിരുത്തി.ഷഹലയെ ചികിത്സിച്ച ഡോക്ടര്‍ക്ക് ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായതായും ആശുപത്രി വികസന സമിതി യോഗത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളെ പഴിച്ച ഡോക്ടര്‍ രംഗത്തെത്തിയത്.