കൊച്ചി: സോഷ്യൽ മീഡിയ സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്കായ വിവാദത്തിൽ നടി ഹൻസിക കൃഷ്ണ കഴിഞ്ഞ ദിവസം പങ്കുവെച്ച വിശദീകരണ കുറിപ്പിനെ അനുകൂലിച്ചും, താരകുടുംബത്തിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത യുട്യൂബർ ഷെഫീന ബീവി. തന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ തെറ്റ് പരസ്യമായി തുറന്നുസമ്മതിച്ചുകൊണ്ട് ഹൻസിക പങ്കുവെച്ച ക്ഷമാപണം സ്വന്തം ഇഷ്ടപ്രകാരം എഴുതിയതാണെങ്കിൽ അവൾ വലിയ മിടുക്കിയാണെന്ന് ഷെഫീന ബീവി പറഞ്ഞു. എന്നാൽ പ്രശസ്തമായ ഒരു കുടുംബത്തിലെ ഇളയകുട്ടി ഇത്തരമൊരു തോന്നിവാസം കാണിച്ചതിന് പിന്നിൽ വീട്ടുകാരുടെയും ചേച്ചിമാരുടെയും സ്വാധീനം മാത്രമാണെന്നും അവർ കുറ്റപ്പെടുത്തി.
പുതിയ തലമുറ തെറ്റുകൾ ചെയ്യുമ്പോൾ അവരെ തിരുത്താൻ ഉപദേശിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്നും, തെറ്റ് മനസിലാക്കി അവർ മാറാൻ തയ്യാറാകുന്നത് നല്ല കാര്യമാണെന്നും ഷെഫീന പറഞ്ഞു. മുൻപ് നടൻ പൃഥ്വിരാജിന്റെ ചേട്ടന്റെ മകളുടെ വസ്ത്രധാരണത്തെ കുറിച്ച് താൻ ഒരു വീഡിയോ ചെയ്തിരുന്നു. പിന്നീട് ആ കുട്ടിയുടെ വസ്ത്രധാരണത്തെ കുറിച്ച് വിവിധ അഭിമുഖങ്ങളിൽ മുത്തശ്ശി മല്ലിക സുകുമാരൻ അതീവ സങ്കടത്തോടെ സംസാരിച്ചിരുന്നു. വസ്ത്രങ്ങൾ പൂർണ്ണമായി ഊരിയെറിഞ്ഞുകൊണ്ടല്ല ഇവിടെ പുരോഗമനം കൊണ്ടുവരേണ്ടതെന്നും ഷെഫീന ബീവി വ്യക്തമാക്കി.
ഹൻസികയെ ഇതെല്ലാം പഠിപ്പിച്ചു കൊടുത്തത് അവളുടെ ചേച്ചിമാരായ അഹാനയും ദിയയും തന്നെയാണ്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ അഹാനയും ദിയയും വളരെ മോശമാണെന്നും അതാണ് യഥാർത്ഥ പുരോഗമനമെന്ന് ആരോ അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഷെഫീന ആരോപിച്ചു. നിലവിൽ സബ്സ്ക്രിപ്ഷൻ തുടങ്ങി വൾഗറായി ജീവിക്കുന്ന സ്ത്രീകൾക്ക് വലിയ വരുമാനമുണ്ട്. ഈ വിവാദത്തിലൂടെ ഹൻസികയ്ക്കും നല്ലതുപോലെ പണം കിട്ടി എന്നാണ് തനിക്ക് മനസിലാക്കാൻ സാധിക്കുന്നത്. എങ്കിലും പ്രായത്തിൽ പറ്റിയ ഒരു അബദ്ധം കൃത്യമായി പറഞ്ഞ്, കുറ്റബോധം അറിയിച്ചുകൊണ്ട് ഹൻസിക എഴുതിയ വാക്കുകൾ ഏറ്റവും പക്വതയുള്ളതാണ്. മറ്റാരും നിർബന്ധിക്കാതെ മനസ്സിൽ നിന്നും വന്നതാണെങ്കിൽ ഹൻസികയുടെ ചേച്ചിമാർ ഇത് കണ്ടുപഠിക്കണമെന്നും യുട്യൂബർ കൂട്ടിച്ചേർത്തു.
പണം വാങ്ങിയുള്ള സബ്സ്ക്രിപ്ഷൻ വീഡിയോ പൈസയ്ക്ക് വേണ്ടിയോ പബ്ലിസിറ്റിക്ക് വേണ്ടിയോ അല്ല ചെയ്തതെന്ന് ഹൻസിക പറയുന്നുണ്ട്. അങ്ങനെയെങ്കിൽ പിന്നെ എന്തിനാണ് ആ തോന്നിവാസം കാണിച്ചതെന്നും, ആ സമയത്ത് ആ കൊച്ചിന്റെ ഉള്ളിൽ സാത്താൻ കയറിക്കാണുമെന്നും ഷെഫീന പരിഹസിച്ചു. ഒരു പ്രശസ്തമായ കുടുംബത്തിലെ ഇളയകുട്ടി ഇത്തരം കുരുത്തക്കേടുകൾ കാണിച്ചാൽ ആ കുടുംബം വലിയ വില നൽകേണ്ടി വരും. നിങ്ങളെ കണ്ട് ഇൻസ്പെയർ ആയി സമൂഹത്തിലെ മറ്റ് സാധാരണ പെൺകുട്ടികളും ഇതുപോലെ സബ്സ്ക്രിപ്ഷൻ വീഡിയോകൾ ചെയ്യാൻ തുടങ്ങിയാൽ അത് വലിയ അപകടമാണെന്നും അവർ ഓർമ്മിപ്പിച്ചു. ദിയ കൃഷ്ണയുടെ ഷോപ്പിൽ നിന്നും ആളുകൾ ജ്വല്ലറി വാങ്ങുന്നത് പോലും ഈ ജനപ്രീതി കൊണ്ടാണ്.
ആരും കാണാതിരിക്കാൻ വേണ്ടിയാണ് സബ്സ്ക്രിപ്ഷൻ നിരക്ക് വർധിപ്പിച്ചത് എന്ന് ഹൻസിക പറയുന്നത് വെറും തള്ളിമറിക്കലാണെന്നും ബ്ലണ്ടറാണെന്നും ഷെഫീന ബീവി വിമർശിച്ചു. പൂർണ്ണമായും കുറ്റബോധം തോന്നുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഹൻസികയ്ക്ക് പുറത്തുനിന്നും എട്ടിന്റെ പണി കിട്ടിയെന്ന് വേണം മനസിലാക്കാൻ. എങ്കിലും മകളെക്കൊണ്ട് ഇങ്ങനെയൊരു പക്വമായ വിശദീകരണം എഴുതി സോഷ്യൽ മീഡിയയിൽ ഇടീച്ചതിന് ഹൻസികയുടെ മാതാപിതാക്കളായ കൃഷ്ണകുമാറിനെയും സിന്ധു കൃഷ്ണയെയും താൻ പൂർണ്ണമായി അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഷെഫീന ബീവി തന്റെ വീഡിയോ അവസാനിപ്പിച്ചത്.
YouTuber Shefeena Beevi reacted to actress Hansika Krishna’s apology over her leaked subscription video controversy. Shefeena praised Hansika for her mature text and for admitting her mistake but severely criticized her family and sisters, Ahaana and Diya Krishna, for their negative influence and poor dress sense. Shefeena claimed that youngsters shouldn’t misunderstand vulgarity as progressiveness. While dismissing Hansika’s justification that she hiked subscription rates to deter viewers, Shefeena appreciated parents Krishna Kumar and Sindhu Krishna for making their daughter issue a public apology.


