24.6 C
Kottayam
Friday, June 5, 2026

ബിഗ് ബോസ് ശപിക്കപ്പെട്ട സ്ഥലമെന്ന് പഞ്ചാബി ഗായിക ഹിമാന്‍ഷി ഖുറാന; സിദ്ധാര്‍ത്ഥിന്റെ മൂന്നാം ഓര്‍മ ദിനത്തില്‍ ഷെഫാലി പങ്കുവച്ച ചിത്രം

Must read

മുംബൈ: നടി ഷെഫാലി ജരിവാലയുടെ മരണ വാര്‍ത്ത കേട്ട് ഞെട്ടി നില്‍ക്കുകയാണ് ബോളിവുഡ്. സഹപ്രവര്‍ത്തകരും ആരാധകരുമടക്കം ഒട്ടേറെപ്പേരാണ് താരത്തിന്റെ മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തിയത്. 42 കാരിയായ ഷെഫാലി ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. സിനിമ-ടെലിവിഷന്‍ ലോകത്തെ നിറ സാന്നിധ്യമായിരുന്ന ഷെഫാലി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. താരത്തിന്റെ അപ്രതീക്ഷ വിടവാങ്ങല്‍ ആരാധകര്‍ക്കും സിനിമാ ലോകത്തിനും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.

പഞ്ചാബി ഗായികയും നടിയുമായ ഹിമാന്‍ഷി ഖുറാന പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഏവരേയും സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഷെഫാലി ജരിവാലയോടൊപ്പം ബിഗ്ബിസ് സീസണ്‍ 13-ലെ മത്സരാര്‍ഥിയായിരുന്നു ഹിമാന്‍ഷി. ശപിക്കപ്പെട്ട സ്ഥലമാണ് ബിഗ് ബോസ് എന്നാണ് ഹിമാന്‍ഷി പോസ്റ്റ് ചെയ്തത്. ഷെഫാലിക്കൊപ്പമുള്ള ഒരു ചിത്രവും അവര്‍ പങ്കുവെച്ചിട്ടുണ്ട്. 2019-ലായിരുന്നു ബിഗ് ബോസിന്റെ 13-ാം സീസണ്‍ ആരംഭിച്ചത്.

- Advertisement -

- Advertisement -

ബിഗ് ബോസ് 13-ാം സീസണില്‍ ഷെഫാലിക്കും ഹിമാന്‍ഷിക്കുമൊപ്പമുള്ള മത്സരാര്‍ത്ഥിയായിരുന്നു അന്തരിച്ച നടന്‍ സിദ്ധാര്‍ത്ഥ് ശുക്ല. ഷെഫാലിയുടെ മുന്‍ കാമുകന്‍ കൂടിയായിരുന്നു സിദ്ധാര്‍ത്ഥ്. ഒരു ഘട്ടത്തില്‍ ഇരുവരും പിരിഞ്ഞു. 2014-ല്‍ ഷെഫാലി നടനായ പരാഗ് ത്യാഗിയെ വിവാഹം കഴിച്ചു. 2021-ല്‍ സിദ്ധാര്‍ത്ഥ് ശുക്ല ഹൃദയാഘാതംമൂലം മരണമടഞ്ഞു. ബിഗ് ബോസിന്റെ ആ സീസണിലെ വിജയിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണം ഏവരേയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ 4 വര്‍ഷത്തിനുശേഷം ഷെഫാലിയും മരണമടഞ്ഞതോടെയാണ് ശപിക്കപ്പെട്ട സ്ഥലമെന്ന് ബിഗ് ബോസിനെ ഹിമാന്‍ഷി വിശേഷിപ്പിച്ചത്.

- Advertisement -

മൂന്ന് ദിവസം മുമ്പ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് സജീവമായിരുന്നു ഷെഫാലി ജരിവാല. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജൂണ്‍ 27-ന് വെള്ളിയാഴ്ച രാത്രി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഷെഫാലിയുടെ ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗിയും ചിലരും ചേര്‍ന്നാണ് നടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് സൂചന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി. 42കാരിയായ നടിക്കു ഇന്‍സ്റ്റഗ്രാമില്‍ 33 ലക്ഷം ആരാധകരുണ്ടായിരുന്നു.

ഷെഫാലിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ശ്രദ്ധ നേടുകയാണ്. മൂന്ന് ദിവസം മുമ്പാണ് ഷെഫാലിയുടെ അവസാനത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫോട്ടോഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് ഷെഫാലി പങ്കുവച്ചിരിക്കുന്നത്. മരണ വാര്‍ത്ത അറിഞ്ഞതോടെ നിരവധി പേരാണ് കമന്റുകളില്‍ അനുശോചനം രേഖപ്പെടുത്തിയെത്തുന്നത്.

ഷെഫാലിയുടെ എക്സ് (ട്വിറ്റര്‍) പോസ്റ്റും ചര്‍ച്ചയാകുന്നുണ്ട്. തന്റെ മുന്‍ കാമുകനും നടനും ബിഗ് ബോസ് വിന്നറുമായ സിദ്ധാര്‍ത്ഥ് ശുക്ലയ്ക്കൊപ്പമുള്ളൊരു ചിത്രമാണ് ഷെഫാലിയുടെ ഒടുവിലത്തെ എക്സ് പോസ്റ്റ്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിന് സിദ്ധാര്‍ത്ഥിന്റെ മൂന്നാം ഓര്‍മ ദിവസമാണ് ഷെഫാലി ചിത്രം പങ്കുവച്ചിരിക്കുന്നത്. ”നിന്നെക്കുറിച്ച് ഓര്‍ക്കുന്നു എന്റെ കൂട്ടുകാരാ” എന്നാണ് ചിത്രത്തോടൊപ്പം ഷെഫാലി കുറിച്ചത്.

ബിഗ് ബോസ് 13 ല്‍ നിന്നുള്ളതാണ് ഷെഫാലി പങ്കുവച്ച ചിത്രം. ആ സീസണിലെ വിജയിയായിരുന്നു സിദ്ധാര്‍ത്ഥ് ശുക്ല. ഷെഫാലിയും മത്സരാര്‍ത്ഥിയായിരുന്നു. 2021 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരിക്കുന്നത്. നാല് വര്‍ഷത്തിനിപ്പുറം ഷെഫാലിയും വിട പറഞ്ഞിരിക്കുകയാണ്. ഷെഫാലിയുടെ മരണത്തിന് പിന്നാലെ സിദ്ധാര്‍ത്ഥിനെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

പതിനഞ്ച് വര്‍ഷം മുമ്പാണ് ഷെഫാലിയും സിദ്ധാര്‍ത്ഥും പ്രണയത്തിലായിരുന്നത്. ഇരുവരും ടെലിവിഷനില്‍ ഷോകളിലും പരമ്പരകളിലും നിറഞ്ഞു നില്‍ക്കുന്ന കാലമായിരുന്നു അത്. പ്രണയ ബന്ധം അവസാനിപ്പിച്ച ശേഷവും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു ഷെഫാലിയും സിദ്ധാര്‍ത്ഥും. പിന്നീടാണ് നടി വിവാഹിതയാകുന്നത്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷം 2014 ലാണ് നടന്‍ പരാഗ് ത്യാഗിയെ ഷെഫാലി വിവാഹം കഴിക്കുന്നത്.

ആല്‍ബങ്ങളിലൂടെയും ബിഗ് ബോസ് ഷോയിലൂടെയും പ്രശസ്തയാണ് നടി. 2002ല്‍ റിലീസ് ചെയ്ത കാന്താ ലഗാ എന്ന മ്യൂസിക് വിഡിയോ കരിയറില്‍ വഴിത്തിരിവായി. സല്‍മാന്‍ ഖാന്‍ ഒപ്പം 2004 ല്‍ മുജ്‌സെ ശാദി കരോഗി എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. നാച് ബലിയേ 5, 7 എന്നീ ഡാന്‍സ് റിയാലിറ്റി ഷോകളിലും ഭര്‍ത്താവ് പരാഗിനൊപ്പം ഷെഫാലി പങ്കെടുത്തിരുന്നു. 2019-ല്‍ ‘ബേബി കം നാ’ എന്ന വെബ് സീരീസിലും അവര്‍ പ്രത്യക്ഷപ്പെട്ടു.

ഷെഫാലിയുടെ മരണ കാരണം ഇതുവരേയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷെ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരാഗും കുടുംബവും ഇതുവരേയും പ്രസ്താവനകളൊന്നും പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week