26.2 C
Kottayam
Friday, June 5, 2026

രാത്രി കാലില്‍ തോണ്ടി, ചാടി എണീറ്റപ്പോള്‍ കണ്ടത്…; അയാളുടെ പെണ്‍മക്കളും കണ്ടു: തുറന്നടിച്ച് ഷീല

Must read

കൊച്ചി:മലയാളത്തിന്റെ ഐക്കോണിക് നായികയാണ് ഷീല. മലയാള സിനിമയിലെ ഏറ്റവും ശക്തയായ സ്ത്രീയെന്ന് ഷീലയെ നിസ്സംശയം പറയാം. ഇന്നും നായിക എന്നാല്‍ ഷീലയാണ് മലയാളികള്‍ക്ക്. പ്രേം നസീറും ഷീലയുമൊക്കെ മലയാളികളുടെ മനസില്‍ നിത്യ വസന്തങ്ങളായി തുടരുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് കാലത്തില്‍ തുടങ്ങി ഇപ്പോഴിതാ ഈ ഒടിടി കാലത്തും ഷീല അഭിനയം തുടരുകയാണ്.

കാലത്തിനൊപ്പം സഞ്ചരിക്കുന്ന വ്യക്തിയാണ് ഷീല. മലയാള സിനിമയുടെ സഞ്ചരിക്കുന്ന ചരിത്രം തന്നെയാണ് ഷീല. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്നൊരു ദുരനുഭവത്തെക്കുറിച്ച് മനോരമയിലെ തന്റെ ജീവിതകഥയില്‍ തുറന്നു പറയുകയാണ് ഷീല. ഒപ്പം ഇന്നത്തെ കാലത്തെ നായികമാര്‍ കൈവരിച്ച തന്റേടത്തെക്കുറിച്ചും ഷീല വാചാലയാകുന്നുണ്ട്.

പണ്ടൊക്കെ എന്നെ ഏതെങ്കിലും പരിപാടിക്കു ക്ഷണിച്ചാല്‍ ഞാന്‍ എന്റെ കൂടെ വരേണ്ട സ്ത്രീകളെ വിളിച്ച് ആദ്യം ചോദിക്കും. അവര് തിരക്കാണെങ്കില്‍ ഞാന്‍ ആ പരിപാടികള്‍ക്ക് പോകുന്നില്ലെന്ന് വയ്ക്കും. ആദ്യം ഞാന്‍ അവരുടെ കോള്‍ ഷീറ്റ് വാങ്ങിക്കും എന്നിട്ടേ എന്റെ കോള്‍ ഷീറ്റ് കൊടുക്കുകയുള്ളൂവെന്നാണ് ഷീല പറയുന്നു. അന്നൊക്കെ തനിച്ചു പോകുന്നതില്‍ അപകടമുണ്ടായിരുന്നുവെന്നാണ് ഷീല പറയുന്ന കാരണം. പിന്നാലെ തനിക്കുണ്ടായൊരു അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

”ഒരിക്കല്‍ ഒരു എസ്‌റ്റേറ്റില്‍ ഞങ്ങള്‍ പോയി. എസ്‌റ്റേറ്റ് ഉടമസ്ഥന്റെ വീട്ടില്‍ അയാളുടെ ഭാര്യയും മൂന്ന് പെണ്‍മക്കളുമുണ്ട്. ഞാന്‍ അവരുടെ വീട്ടില്‍ താമസിച്ചു. ആ പെണ്‍മക്കള്‍ കിടന്ന മുറിയില്‍ തന്നെ ഞാനും കിടന്നു. എന്റെ കൂടെ വന്ന ആയയ്ക്ക് ആ വീട്ടില്‍ തന്നെ വേറൊരു മുറി കൊടുത്തു. ഞങ്ങള്‍ കിടന്ന മുറിയുടെ നാലു ഭാഗത്തും ജനലുകളായിരുന്നു. രാത്രി ആരോ വന്ന് എന്റെ കാലില്‍ തോണ്ടി. ഞാന്‍ ചാടി എണീറ്റ് നോക്കുമ്പോള്‍ ആ വീടിന്റെ ഉടമസ്ഥന്‍” എന്നാണ് ഷീല പറയുന്നത്.

- Advertisement -

ആരാ ആരാ എന്ന് ചോദിച്ച് ഞാന്‍ ചാടി എണീറ്റപ്പോള്‍ അയാളുടെ മക്കളും കൂടെ ചാടി എഴുന്നേറ്റു. അയ്യോ അച്ഛാ എന്താ ഈ കാണിക്കുന്നത്? പോ അവിടുന്ന് പോ എന്ന് അവര്‍ പറഞ്ഞു. അവര്‍ക്കും എനിക്കും ഒരേ പ്രയാസമായിരുന്നു. ഇന്ന് അവര്‍ക്കെല്ലാം വലിയ നാണക്കേടായി. സോറി സോറി അച്ഛന്‍ കുടിച്ചിട്ടാണ് കെട്ടോ, ക്ഷമിക്കണം എന്ന് ആ പെണ്‍കുട്ടികള്‍ പറഞ്ഞപ്പോള്‍ എനിക്ക് സങ്കടം തോന്നി. ഇത്തരം അനുഭവങ്ങള്‍ കാരണം ആണ് കൂടെ ആളെ കൊണ്ടു പോകുന്നതെന്നും ഷീല പറയുന്നു.

- Advertisement -

ആയ കൂടെയുണ്ടെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ശ്രദ്ധിക്കുമെന്നുമാണ് ഷീല അഭിപ്രായപ്പെടുന്നത്. രാത്രി ജനലിനടത്തു കിടക്കാന്‍ സമ്മതിക്കില്ല. കാറില്‍ പോകുമ്പോള്‍ വിന്‍ഡോ സൈഡില്‍ ഇരിക്കുമ്പോള്‍ ഇടയ്ക്കിടെ നമ്മളെ ഓരോന്ന് ഓര്‍മ്മിപ്പിക്കും. പക്ഷെ ജ്യോതികയെ കണ്ടത് മുതല്‍ ഞാന്‍ തനിച്ചൊരു മുറിയില്‍ താമസിക്കാന്‍ തുടങ്ങി. സഹായികള്‍ക്കു വേറെ മുറി കൊടുക്കാന്‍ പറയും. ഇന്നുള്ള നടികളെല്ലാം തന്റേടമുള്ളവരാണെന്നും ഷീല അഭിപ്രായപ്പെടുന്നു.

Sheela

”ആരോട് എങ്ങനെ സംസാരിക്കണം എന്ന് അവര്‍ക്കറിയാം. ഒരിക്കല്‍ ഒരു മീറ്റിംഗ് കഴിഞ്ഞപ്പോള്‍ ഞാന്‍ എന്റെ കൂടെ വന്ന സ്ത്രീയെ തിരയുകയായിരുന്നു. ആ സമയത്ത് അവിടെ വേറൊരു നായിക ഉണ്ടായിരുന്നു. അയ്യോ എന്റെ ആളെ കണ്ടില്ലല്ലോ ഞാന്‍ എങ്ങനെ പോകും, കാറ് ഇവിടെയുണ്ടോ എന്ന് ഞാന്‍ പരിഭ്രമിക്കുന്നത് കണ്ട് അവിടെയുള്ളവര്‍ പറഞ്ഞു, നോക്കു അമ്മാ ആ നായികയ്ക്ക് ഞങ്ങള്‍ ഒരു കാര്‍ പറഞ്ഞിട്ടുണ്ട്. പക്ഷെ അവരുടെ കസിന്‍ വന്നിട്ടുണ്ട്. അവര്‍ കസിന്റെ കൂടെ മോട്ടോര്‍ ബൈക്കിലാണ് പോകുന്നത്. നിങ്ങളൊക്കെ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് 25 കിലോമീറ്റര്‍ ഉള്ളിലാണ് ഈ സ്ഥലം” ഷീല പറയുന്നു.

- Advertisement -

ഞാന്‍ പറഞ്ഞു, എന്റെ മോനേ എനിക്ക് അങ്ങനെയൊന്നും പോകാന്‍ അറിയില്ല. പക്ഷെ ഇന്നത്തെ കുട്ടികള്‍ക്ക് അവരെ നോക്കാന്‍ അറിയാം. അവര്‍ മിടുക്കികളാണെന്നും ഷീല പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

ലിവ്-ഇൻ പങ്കാളിത്തത്തിലെ കൃത്രിമ ഗർഭധാരണം; കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർക്കാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിവാഹത്തിന് മുൻപ് ഒരുമിച്ച് താമസിച്ച കാലത്ത് കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് ചേർത്ത് പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. സിംഗിൾ മദർ എന്ന നിലയിൽ...

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

Popular this week