26.2 C
Kottayam
Friday, June 5, 2026

മകൾ മരിച്ചിട്ടും മുറിയാത്ത പ്രണയം,ഷീബ ആസിഡെത്തിച്ചത് ഭർത്താവിൻ്റെ വീട്ടിൽ നിന്ന്

Must read

അടിമാലി:പ്രണയത്തില്‍ നിന്ന് പിന്മാറിയ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ അറസ്റ്റിലായ ഷീബ(35)യെ കോട്ടയം വനിത ജയിലിലേക്ക് മാറ്റി.

ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ തിരുവനന്തപുരം പൂജപ്പുര അര്‍ച്ചന ഭവനില്‍ അരുണ്‍ കുമാറിനാണ്(27) ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇരുമ്ബുപാലത്തേക്ക് വിളിച്ച്‌ വരുത്തിയ ശേഷം ഷീബ അരുണിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഇവിടുത്തെ പള്ളിയില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങളില്‍ ഷീബ അരുണിന്റെ മുഖത്ത് ആസിഡ് ഒഴിക്കുന്നത് വ്യക്തമാണ്.

ഷീബയും അരുണും രണ്ട് വര്‍ഷം മുന്‍പാണ് പ്രണയത്തിലായത്. ഇതിന് പിന്നാലെ ഷീബ ഹോം നഴ്‌സായി തിരുവനന്തപുരത്ത് ജോലിക്ക് കയറി. ഇരുവരും തമ്മിലുള്ള ബന്ധം ഇവിടെ വച്ച്‌ കൂടുതല്‍ ശക്തമായി. അഞ്ച് മാസം മുന്‍പ് മകള്‍ ആത്മഹത്യ ചെയ്തതോടെയാണ് ഷീബ തിരുവനന്തപുരത്തെ ജോലി അവസാനിപ്പിച്ച്‌ വീണ്ടും നാട്ടിലെത്തുന്നത്. എങ്കിലും ഷീബ അരുണുമായുള്ള പ്രണയബന്ധം തുടര്‍ന്നു. അടുത്തിടെയാണ് ഷീബ വിവാഹിതയാണെന്നും കുട്ടികളുണ്ടെന്നുമുള്ള വിവരം അരുണ്‍ മനസിലാക്കുന്നത്. ഇതോടെ ബന്ധം പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

പ്രണയം മുന്നോട്ട് കൊണ്ടു പോകണമെന്നും, വിവാഹം ചെയ്യണമെന്നും ഷീബ ആവശ്യപ്പെട്ടെങ്കിലും അരുണ്‍ സമ്മതിച്ചില്ല. മറ്റൊരു വിവാഹത്തിന് അരുണ്‍ തയ്യാറെടുക്കുന്നുവെന്ന വിവരം ലഭിച്ചതോടെയാണ് ആസിഡ് ആക്രമണം നടത്താന്‍ ഷീബ മുതിര്‍ന്നതെന്ന് പോലീസ് പറഞ്ഞു. മുരിക്കാശേരിയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് ആസിഡ് എത്തിച്ചതെന്നും ഷീബ മൊഴി നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

സംസ്ഥാനത്ത് കാലവർഷം കടുക്കുന്നു; ശനിയാഴ്ച ആറ് ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം അതീവ ശക്തമാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പരക്കെ കടുത്ത മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതിയ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന ശനിയാഴ്ച സംസ്ഥാനത്തെ ആറ് പ്രധാന...

Popular this week