EntertainmentKeralaNews

ഭർത്താവിനെ എന്റെ മുന്നിൽ വെച്ച് അവൾ ചുംബിച്ചു; സീരിയൽ നടിക്കെതിരെ ദിവ്യയുടെ ആരോപണങ്ങൾ

ചെന്നൈ:തമിഴ് സീരിയൽ രം​ഗത്ത് വലിയ ചർച്ചാ വിഷയം ആയിരിക്കുകയാണ് നടൻ അർണവും ദിവ്യ ശ്രീധറും തമ്മിലുണ്ടായ പ്രശ്നങ്ങൾ. അർണവ് തന്നെ വിവാഹം കഴിച്ചത് വഞ്ചിച്ചെന്നും ശാരീരിക പീഡനമേൽപ്പിക്കുന്നെന്നും ആരോപിച്ച് ദിവ്യ ശ്രീധർ പരസ്യമായി രം​ഗത്തെത്തിയതോടെയാണ് പ്രശ്നങ്ങൾ ​ഗുരുതരമായത്. പിന്നാലെ അർണവ് ആരോപണങ്ങൾ നിഷേധിച്ച് രം​ഗത്തെത്തുകയും തന്റെ ഭാ​ഗ്യം ന്യായീകരിക്കുകയും ചെയ്തു.

മറ്റൊരു സീരിയിൽ നടിയുമായി അടുത്ത ബന്ധം പുലർത്തുന്നത് താനറിഞ്ഞെന്നും ഇതറിഞ്ഞ് രണ്ട് പേരും ഒരുമിച്ചഭിനയിക്കുന്ന ഷൂട്ടിം​ഗ് സെറ്റിലെത്തിയപ്പോൾ അർണവിനെയും ഈ നടിയെയും ഒരു റൂമിൽ കണ്ടെന്നും ആയിരുന്നു ദിവ്യ പറഞ്ഞത്. ​ഗർഭിണിയായ തന്നെ ഈ സ്ത്രീ ആക്രമിച്ചെന്നും ദിവ്യ ആരോപിച്ചിരുന്നു.

അർണവിന് വേണ്ടി താൻ മതം മാറിയെന്നും ഇപ്പോൾ സ്വന്തം മതത്തിൽ പെട്ട പെൺകുട്ടിയെ കണ്ടപ്പോൾ തന്നോട് അർണവ് അകലം കാണിക്കുകയുമാണെന്നാണ് ദിവ്യ പറഞ്ഞത്. ഈ പെൺകുട്ടി തനിക്ക് മോശം മെസേജുകൾ അയച്ചെന്നും തന്റെ മുന്നിൽ വെച്ച് അർണവിനെ ചുംബിച്ചെന്നും ദിവ്യ ആരോപിച്ചു. ഈ സമയത്ത് അർണവ് മറുത്തൊന്നും പറഞ്ഞില്ലെന്നുമാണ് ദിവ്യയുടെ ആരോപണം.

2017 ൽ കേളഡി കൺമണി എന്ന സീരിയലിലെ ഷൂട്ടിം​ഗ് സ്ഥലത്ത് വെച്ചാണ് അർണവും ദിവ്യയും പരിചയപ്പെടുന്നത്. വിവാഹ മോചിതയും ഒരു കുട്ടിയുടെ അമ്മയും ആയിരുന്നു ദിവ്യ. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറി.

അഞ്ച് വർഷം തങ്ങൾ ലിംവി​ഗ് ടു​ഗെദറിൽ ആയിരുന്നെന്ന് ദിവ്യ പറയുന്നു. ഒരുമിച്ച് ജീവിക്കാൻ വേണ്ടി ഫ്ലാറ്റുമെടുത്തു. ഈ ഫ്ലാറ്റ് വാങ്ങാൻ വേണ്ടി തന്റെ ആഭരണങ്ങൾ വിറ്റെന്നും നടി പറയുന്നു. കൊവിഡ് സമയമായിരുന്നതിനാൽ അർണവിന് ജോലി ഉണ്ടായിരുന്നില്ല.

സാമ്പത്തിക കാര്യങ്ങൾ ഭൂരിഭാ​ഗവും നോക്കിയിരുന്നത് ഞാനായിരുന്നു. വിവാഹം കഴിക്കണമെങ്കിൽ മതം മാറണമെന്ന് അർണവ് പറയുകയും ഇത് പ്രകാരം താൻ ഇസ്ലാം മതം സ്വീകരിച്ചെന്നും നടി പറഞ്ഞു. ജൂൺ 29 നാണ് ഇരുവരുടെയും വിവാഹം നടന്നത്. ശേഷം ദിവ്യ ​ഗർഭിണിയുമായി, ഇതിന് ശേഷം അർണവ് തന്നെ അവ​​ഗണിക്കുകയാണെന്നാണ് ദിവ്യയുടെ ആരോപണം.

അർൺവിനെതിരെ ദിവ്യ പൊലീസിൽ പരാതി കൊടുക്കുകയും ഉണ്ടായി. ​ഗർഭിണി ആയിരിക്കെയും അർണവ് തന്നെ മർദ്ദിച്ചെന്നും തനിക്കെന്തെങ്കിലം സംഭവിച്ചാൽ ഭർത്താവ് ആയിരിക്കും കാരണക്കാരനെന്നും ദിവ്യ പറയുന്നു. മുഹമ്മദ് എന്നാണ് അർണവിന്റെ യഥാർത്ഥ പേര്. ശക്തി എന്ന സീരിയലിലൂടെയാണ് അർണവ് 2014 ൽ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്.

അതേസമയം ആരോപണങ്ങൾ നിഷേധിച്ച് അർണവ് രം​ഗത്തെത്തിയിട്ടുണ്ട്. ദിവ്യയുടെ ആരോപണങ്ങൾ തെറ്റാണെന്നും താനവളെ മതം മാറാൻ നിർബന്ധിച്ചിട്ടില്ലെന്നും അർണവ് പറയുന്നു. ദിവ്യ തന്നെയാണ് അടിച്ചതെന്നും പൊസസീവ്നെസ് മൂലം ദിവ്യ തന്നെ ബുദ്ധിമുട്ടിക്കുമായിരുന്നെന്നും അർണവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button