24.2 C
Kottayam
Saturday, June 6, 2026

ഇതാണ് വിലയെങ്കില്‍ പാവപ്പെട്ടവന്‍ എന്ത് കഴിക്കും? മോദിയുടെ പഴയ വിഡിയോ പങ്കുവെച്ച് തരൂര്‍

Must read

തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ പഴയ വിഡിയോ പങ്കുവച്ച് ശശി തരൂര്‍ എം.പി. 2013ല്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവര്‍ എങ്ങനെ ജീവിക്കുമെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി വിഡിയോയില്‍ ചോദിക്കുന്നത്.

ഇതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്ന തലക്കെട്ടോടെയാണ് തരൂരിന്റെ പോസ്റ്റ്. 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി മന്‍മോഹന്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിഡിയോയില്‍ ഉന്നയിക്കുന്നത്. ‘ അവശ്യ സാധനങ്ങളുടെ വില ഇങ്ങനെയാണെങ്കില്‍ പാവപ്പെട്ടവന്‍ എന്ത് കഴിക്കും? വിലക്കയറ്റത്തെ പറ്റി പ്രധാനമന്ത്രി(മന്‍മോഹന്‍ സിംഗ്) ഒരക്ഷരം മിണ്ടുന്നുണ്ടോ? പ്രധാന മന്ത്രിയ്ക്ക് അഹങ്കാരമാണ്.” മോദി പറയുന്നു.

കുട്ടികള്‍ രാത്രി വിശന്ന് നിലവിളിക്കുകയാണ്. അമ്മമാര്‍ കണ്ണീര്‍ കുടിച്ച് ഉറങ്ങുന്നു. ഇന്ത്യയില്‍ ഇന്ന് ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവര്‍ക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ല. പാചകവാതക സിലിണ്ടറിന് നമസ്‌ക്കാരം പറഞ്ഞിട്ട് വേണം വോട്ട് ചെയ്യാന്‍ പോകേണ്ടതെന്നും പ്രസംഗത്തില്‍ മോദി പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week