KeralaNewsPolitics

ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷണീയമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്? ശശി തരൂരിൻ്റെ സെൽഫി വിവാദത്തിൽ

ഡൽഹി:രൂക്ഷ വിമര്‍ശനത്തിന് വഴി തെളിച്ച് വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്‍റെ (Shashi Tharoor) ചിത്രം. ചിത്രത്തിനൊപ്പമുള്ള ശശി തരൂരിന്‍റെ കുറിപ്പാണ് രൂക്ഷ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ലോക്സഭ ജോലി ചെയ്യാന്‍ ആകര്‍ഷണീയമല്ലാത്ത ഇടമാണെന്ന് ആരാണ് പറഞ്ഞത്? തന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള രാവിലെയെടുത്ത ചിത്രത്തേക്കുറിച്ച് എംപി പറയുന്നത്. എംപിമാരായ സുപ്രിയ സുലേ, പ്രണീത് കൌര്‍, തമിഴാച്ചി തങ്കപാണ്ഡിയന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജ്യോതിമണി സെന്നിമാലൈ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് തരൂര്‍ പങ്കുവച്ചിരിക്കുന്നത്. പാര്‍ട്ടികളുടെ വ്യത്യാസമില്ലാതെ എംപിമാര്‍ ചിരിച്ചുകൊണ്ടാണ് സെല്‍ഫി ചിത്രത്തിനായി നില്‍ക്കുന്നത്.

സ്ത്രീവിരുദ്ധമാണ് തരൂരിന്‍റെ കുറിപ്പെന്ന് വ്യാപക വിമര്‍ശനം വന്നിരുന്നു. ഇതിന് പിന്നാലെ സെല്‍ഫി എടുക്കാനുള്ള ആശയം വനിതാ എംപിമാരുടേതായിരുന്നുവെന്നും അവര്‍ തന്നെയാണ് ചിത്രം പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് തരൂര്‍ ഫേസ്ബുക്കിലെ ചിത്രത്തിലെ കുറിപ്പിനൊപ്പം കൂട്ടിച്ചേര്‍ത്ത് വിശദമാക്കിയിട്ടുണ്ട് എന്നാല്‍ ട്വിറ്ററിലെ കുറിപ്പിന് ഇനിയും വ്യത്യാസമില്ല. ചിലര്‍ക്ക് സെല്‍ഫി ചിത്രം അവഹേളിക്കുന്നതായി തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു. തൊഴിലിടത്തെ സൌഹാര്‍ദ്ദങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ളത് മാത്രമായിരുന്നു തന്‍റെ ശ്രമമെന്നും തരൂര്‍ കുറിപ്പിനൊപ്പം വിശദമാക്കുന്നു.

എന്നാല്‍ വനിതാ എംപിമാരുടെ പാര്‍ലമെന്‍റിലേക്കും രാഷ്ട്രീയത്തിലേക്കുമുള്ള സംഭാവനകളെ കുറച്ചുകാണുന്നതാണ് ശശി തരൂരിന്‍റെ കുറിപ്പെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ വിമര്‍ശിക്കുന്നത്. പാര്‍ലമെന്‍റില്‍ സ്ത്രീകളെ വസ്തുവല്‍ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും രേഖാ ശര്‍മ്മ ആവശ്യപ്പെടുന്നു.

അതിനിടെ എളമരം കരീം , ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 രാജ്യസഭ എംപിമാർക്ക് സസ്പെൻഷൻ . ഈ സമ്മേളന കാലത്തേക്ക് സസ്പെൻഷൻ. കഴിഞ്ഞ സഭാ സമ്മേളനത്തിലെ പ്രതിഷേധത്തിൻ്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button