ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി വരണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. കോണ്‍ഗ്രസ് സാമൂഹ്യമാധ്യമ വിഭാഗം ദേശീയ എക്സിക്യൂട്ടിവ് ‘ദൃഷ്ടി 2021’ലാണ് ഈ പ്രമേയം പാസാക്കിയത്.
അതേസമയം, കോണ്‍ഗ്രസിന് ഒരു സ്ഥിരം അധ്യക്ഷന്‍ ഉണ്ടാകണമെന്ന് ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന് കഴിഞ്ഞ 2 വര്‍ഷമായി ഒരു സ്ഥിരം അധ്യക്ഷനില്ല. കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തില്‍ കൂടുതല്‍ ഊര്‍ജ്ജം പകരുന്നതിനായി ഒരു സ്ഥിരം അധ്യക്ഷന്‍ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധിയുടെ നേതൃസ്ഥാനം എല്ലാവരും ഇഷ്ടപ്പെടുന്നതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ഥാനമൊഴിയാന്‍ സോണിയ താല്പര്യം പ്രകടിപ്പിക്കുകയാണെന്നും തരൂര്‍ എംപി പറഞ്ഞു.