29.7 C
Kottayam
Saturday, June 13, 2026

വീട്ടിൽ വന്ന് പെണ്ണുചോദിക്കട്ടേ എന്ന് ചോദിച്ചപ്പോൾ ഗ്രീഷ്മ അന്ന് പറഞ്ഞത്; വെളിപ്പെടുത്തലുമായി ഷാരോണിന്റെ സഹോദരൻ

Must read

തിരുവനന്തപുരം: വിവാഹ നിശ്ചയം നടക്കുന്ന സമയത്ത് തീരുമാനം അറിയാൻ വേണ്ടി താൻ ഗ്രീഷ്മയെ വിളിച്ചിരുന്നുവെന്നും ഷാരോണിന്റെ കൂടി ഇറങ്ങിവരുമെന്ന തരത്തിലാണ് അന്ന് ഗ്രീഷ്മ സംസാരിച്ചതെന്നും ഷാരോണിന്റെ സഹോദരൻ ഷിമോൺ. താലി വാങ്ങിക്കാൻ മുൻകൈ എടുത്തതും ഗ്രീഷ്മയായിരുന്നുവെന്നും ഷിമോൺ പറയുന്നു.

‘ നിശ്ചയം നടക്കുന്ന സമയത്ത് ഞാൻ അവളെ വിളിച്ചിട്ടുണ്ടായിരുന്നു. എന്താണ് തീരുമാനം, ഞങ്ങൾ വീട്ടിൽ വന്ന് ചോദിക്കട്ടെ എന്ന കാര്യം പറയാൻ വേണ്ടി അവളെ വിളിച്ചിരുന്നു. ചേട്ടാ അത് ഇപ്പോൾ വേണ്ട, വീട്ടുകാർ നിർബന്ധിച്ചത് കൊണ്ടാണ് ഞാൻ ഇതിന് നിന്നത്. അങ്ങനെ പറഞ്ഞ് കഴിഞ്ഞാൽ വീട്ടുകാർ എന്നെ ഇവിടെ നിന്ന് മാറ്റും. അത് കൊണ്ട് ചേട്ടാ അത് വേണ്ടാ, ഷാരോണിന്റെ കൂടെ ഇറങ്ങി വരുമെന്ന രീതിയിലാണ് പറഞ്ഞത്,” ഷിമോൺ പറഞ്ഞു.

- Advertisement -

വിവാഹ നിശ്ചയത്തിന് ശേഷം ഷാരോണും ​ഗ്രീഷ്മയും പിണങ്ങിയിരുന്നെന്നും പിന്നീട് ​ഗ്രീഷ്മ തന്നെയാണ് ബന്ധം തുടരാമെന്ന് ഷാരോണിനോട് പറഞ്ഞതെന്നും ഷിമോൺ പറയുന്നു. നവംബറിൽ‌ ഷാരോണിനൊപ്പം ഇറങ്ങിവരാമെന്നാണ് പറഞ്ഞിരുന്നത്. അവള് തന്നെയാണ് സെലക്ട് ചെയ്ത് വാങ്ങിപ്പിച്ചതും താലികെട്ടിപ്പിച്ചതുമെന്നും ഷിമോൺ പറഞ്ഞു.

- Advertisement -

ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ ​ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നു. 2022 ഒക്ടോബർ 14 നാണ് ​ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയത്. 25 ാം തീയതിയാണ് ഷാരോൺ മരണപ്പെട്ടത്. തിരുവനന്തപുരം റൂറൽ എസ് പിയായിരുന്ന ഡി ശില്പയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

- Advertisement -

2021 ഒക്ടോബർ മുതലാണ് ഷാരോണും ​ഗ്രീഷ്മയും പ്രണയത്തിലായത്. 2022 മാർച്ച് 4 ന് പട്ടാളത്തിൽ ജോലി ചെയ്യുന്ന ആളുമാഇ ​ഗ്രീഷ്മയുടെ വിവാഹ നിശ്ചയം നടന്നു. ഇതിന് പിന്നാലെയാണ് ഇരുവരും പിണങ്ങുന്നത്. 2022 മേയ് മുതൽ ​ഗ്രീഷ്മ ഷാരോണുമായി വീണ്ടും അടുപ്പം കാണിച്ചു. എന്നാൽ ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമങ്ങൾ ​ഗ്രീഷ്മ തുടങ്ങിയിരുന്നു. ജ്യൂസിൽ പാരസെറ്റാമോൾ ​ഗുണികൾ ചേർത്ത് ഷാരോണിനെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും കയ്പ്പ് കാരണം ഷാരോൺ അത് കുടിച്ചില്ല. ഇതിന് ശേഷമാണ് ഷാരോണിനെ വീ‍ട്ടിലേക്ക് വിളിച്ച് വരുത്തിയ ശേഷം കളനാശിനി ചേർ‌ത്ത കഷായം നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week