28.4 C
Kottayam
Saturday, June 6, 2026

ജീവൻ രക്ഷിച്ച ഓട്ടോ ഡ്രൈവറെ കണ്ട് സെയ്ഫ് അലിഖാൻ; സെയ്ഫിനോട് റാണ പറഞ്ഞത് ഒറ്റക്കാര്യം

Must read

മുംബൈ: കുത്തേറ്റ് ​ഗുരുതരമായി പരിക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർ ഭജൻ സിം​ഗ് റാണയെ കണ്ട് നടൻ‌ സെയ്ഫ് അലിഖാൻ. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപാണ് അദ്ദേഹം റാണയെ കണ്ടത്. റാണയോട് സെയ്ഫ് അലിഖാനും അമ്മ ഷർമിള ടാ​ഗോറും നന്ദി പറഞ്ഞു. മുംബൈ ലീലാവതി ആശുപത്രിയിൽ വെച്ചാണ് സെയ്ഫ് റാണയെ കണ്ടത്. അഞ്ച് മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു. റാണയെ കെട്ടിപ്പിടിച്ചാണ് സെയ്ഫ് തന്റെ നന്ദി അറിയിച്ചത്. ഇരുവരും ഒരുമിച്ച് ഫോട്ടോയും എടുത്തു.

സെയ്ഫ് അലിഖാനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഭജൻ സിം​ഗ് റാണ വാർത്ത ഏജൻസിയായ ഐഎഎൻഎസിനോട് കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു. ” അവർ‌ 3. 30 ന് കാണാൻ സമയം നൽകി. ശരി ഞാൻ എത്താമെന്ന് പറഞ്ഞു. ഞാൻ കുറച്ച് വൈകി. 4 – 5 മിനിറ്റ് വൈകി. പിന്നെ ഞങ്ങൾ കണ്ടു. ഞങ്ങൾ അകത്തേക്ക് പോയപ്പോൾ അദ്ദേഹത്തിന്റെ കുടുംബവും അവിടെയുണ്ടായിരുന്നു.

- Advertisement -

അവരെല്ലാം ആശങ്കാകുലരായിരുന്നു. പക്ഷേ എല്ലാം നന്നായി നടന്നു. അദ്ദേഹത്തിന്റെ അമ്മയും കുട്ടികളുമുണ്ടായിരുന്നു, അവർ നല്ല രീതിയിൽ എന്നോട് പെരുമാറി, ” അദ്ദേഹം പറഞ്ഞു. ക്ഷണിച്ചതിൽ സന്തോഷമുണ്ടെന്നും പ്രത്യേകിച്ചൊന്നും ഇല്ല സാധാരണ കൂടിക്കാഴ്ച ആയിരുന്നുവെന്നും റാണ പറഞ്ഞു. വേ​​ഗം സുഖമാകട്ടെ… ഞാൻ താങ്കൾക്കായി പ്രാ‍ർത്ഥിച്ചിരുന്നു, പ്രാർത്ഥിക്കും ” റാണ പറഞ്ഞു.

- Advertisement -

ഓട്ടോയിൽ കറ്റുമ്പോൾ സെയ്ഫ് അലിഖാനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് റാണ് നേരത്തെ പറഞ്ഞിരുന്നു. ചോരയിൽ കുളിച്ചായിരുന്നു നടൻ. ” അദ്ദേഹം സെയ്ഫ് അലി ഖാൻ ആണെന്ന് എനിക്കറയില്ലായിരുന്നു. അത് ഒരു അടിയന്തര സാഹചര്യമായിരുന്നു. ” റാണ പറഞ്ഞു.

- Advertisement -

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് ബാന്ദ്രയിലെ വസതിയിൽ വെച്ച് സെയ്ഫ് അലിഖാന് കുത്തേൽക്കുന്നത്. ആറ് തവണ കുത്തേറ്റിരുന്നു. ​ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഓട്ടോയിലാണ് ആശുപത്രിയിൽ എത്തിച്ചത്. സെയ്ഫിന് ആക്രമിച്ച ബം​ഗ്ലാദേശ് പൗരൻ ഷരിഫുൾ ഇസ്ലാമിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആറ് കുത്തകളിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. അഞ് മണിക്കൂറോളം നീണ്ട ശാസ്ത്രക്രിയയാണ് നടത്തിയത്. ചൊവ്വാഴ്ചയാണ് അദ്ദേഹം ഡിസ്ചാർജ് ആയത്. ആശുപത്രിയിൽ നിന്ന് പോകുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week