25.7 C
Kottayam
Monday, June 8, 2026

ഓഹരി വിപണികൾ കുത്തനെ ഇടിഞ്ഞു,ആഭ്യന്തര സൂചികകൾ നഷ്ടത്തിൽ

Must read

മുംബൈ: തുടർച്ചയായ ഇടിവിന് ശേഷം വെള്ളിയാഴ്ച തിരിച്ചു വരവ് നടത്തിയ ഓഹരി വിപണി ഇന്ന് വീണ്ടും വില്പന സമ്മർദ്ദത്തിലേക്ക് വീണു. ദുർബലമായ ആഗോള സൂചനകൾക്കൊടുവിൽ  ആഭ്യന്തര സൂചികകൾ നഷ്ടത്തിലായി.  സെൻസെക്‌സ് 638.11 പോയിന്റ് അഥവാ 1.11 ശതമാനം താഴ്ന്ന് 56,788.81ലും നിഫ്റ്റി 207 പോയിന്റ് അഥവാ 1.21 ശതമാനം താഴ്ന്ന് 16,887.30ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

വ്യക്തിഗത ഓഹരികളിൽ ഒൻപത് ശതമാനം ഇടിഞ്ഞ അദാനി എന്റർപ്രൈസസാണ് നിഫ്റ്റിയിൽ ഏറ്റവും താഴേക്ക് പോയത്. ഐഷർ മോട്ടോഴ്‌സ്, മാരുതി സുസുക്കി, അദാനി പോർട്ട്‌സ്, ഹിൻഡാൽകോ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, എച്ച്‌യുഎൽ, കൊട്ടക് ബാങ്ക്, ഐടിസി, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബ്രിട്ടാനിയ, എസ്‌ബിഐ, ടാറ്റ മോട്ടോഴ്‌സ് എന്നെ ഓഹരികളും നഷ്ടത്തിലാണ്. രണ്ട് ശതമാനം മുതൽ ആറ് ശതമാനം വരെയാണ് ഇവ ഇടിഞ്ഞത്. അതേസമയം ഒഎൻജിസി, സിപ്ല, കോൾ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്സ്, ബിപിസിഎൽ, ദിവിസ് ലാബ്സ്, ഭാരതി എയർടെൽ എനിക സൂചികകളുടെ നഷ്ടം നികത്തി നേട്ടത്തിലേക്ക് കുതിച്ചു. 

ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 1.24 ശതമാനവും 0.5 ശതമാനവും താഴ്ന്നു. മേഖലകൾ പരിശോധിക്കുമ്പോൾ, നിഫ്റ്റി മെറ്റൽ സൂചികയാണ് ഏറ്റവും കൂടുതൽ ഇടിഞ്ഞത്. മൂന്ന് ശതമാനമാണ് മെറ്റൽ സൂചിക നഷ്ടത്തിലായത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2.7 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എഫ്എംസിജി ഓട്ടോ സൂചികകൾ രണ്ട് ശതമാനം വീതം ഇടിഞ്ഞു. 

യൂറോപ്യൻ ഓഹരികളിലും  ഇന്ന് നഷ്ടം നേരിട്ടു. പാൻ-യൂറോപ്യൻ സ്റ്റോക്സ് ആദ്യകാല വ്യാപാരത്തിൽ 1 ശതമാനം ഇടിഞ്ഞു,  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ നവജാത ശിശുവിന്റെ കൈ ഒടിഞ്ഞു; ചികിത്സ നൽകിയത് ഒൻപത് മണിക്കൂർ വൈകി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പ്രസവത്തിന് പിന്നാലെ കൈയ്യോടിഞ്ഞ നവജാത ശിശുവിന് ചികിത്സ ലഭിച്ചത് ഒന്‍പത് മണിക്കൂര്‍ വൈകി. കക്കോടി ഒറ്റത്തെങ്ങ് ഐ സി സുജിന്‍ വി ആര്‍ അമല ദമ്പതികളുടെ കുഞ്ഞിനാണ് മാതൃശിശു...

കൊറിയർ വഴി രാസലഹരി വരുത്തി: ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കൊറിയര്‍ വഴി രാസലഹരി വരുത്തിയ ആലപ്പുഴ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എന്‍.ഐ.വി) ശാസ്ത്രജ്ഞന്‍ ഡാന്‍സാഫ് സംഘത്തിന്റെ പിടിയില്‍. എന്‍.ഐ.വിയിലെ ടെക്‌നിക്കല്‍ ഓഫീസറായ മഹാരാഷ്ട്ര പൂനെ ഹവേലി സ്വദേശി പ്രസാദ് സര്‍ക്കാലെയെയാണ് (39)...

കുസാറ്റ് ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു; ഷോക്കേറ്റത് വീട്ടു പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍ നിന്ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാര്‍ ഷോക്കേറ്റ് മരിച്ചു. മുഹമ്മദ് സലിം ടി.ബി. (54) ആണ് ഇടപ്പള്ളിയിലുള്ള തന്റെ വീട്ടുപറമ്പില്‍ വെച്ച് ഷോക്കേറ്റ് മരിച്ചത്. പറമ്പില്‍ കൃഷിയാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന മോട്ടോറില്‍...

നന്ദി ഡാർലിങ്” ‘മതി, ഇത് ഇവിടെ അവസാനിപ്പിക്കാം’: മൈക്ക് ഊരി എറിഞ്ഞു; അഭിമുഖം പാതിവഴിയിൽ ഉപേക്ഷിച്ച് ട്രംപ്

വാഷിങ്ടൻ:യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും എൻബിസി അവതാരക ക്രിസ്റ്റൻ വെൽക്കറും തമ്മിലുള്ള അഭിമുഖം കടുത്ത വാക്കേറ്റത്തിൽ കലാശിച്ചു. കലിഫോർണിയയിലെ തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യത്തിന് പിന്നാലെയാണ് ട്രംപ് ക്ഷുഭിതനായത്. മൈക്രോഫോൺ ഊരി നിലത്തേക്ക് എറിഞ്ഞാണ്...

മമതക്ക് വീണ്ടും തിരിച്ചടി, പാർട്ടി ആസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ഉടമ; പോലീസ് സഹായം തേടി

കൊൽക്കത്ത: കൊൽക്കത്തയിലെ തൃണമൂൽ കോൺഗ്രസ് ആസ്ഥാനം ഒഴിപ്പിക്കാൻ പോലീസ് സഹായം തേടി കെട്ടിട ഉടമ. പാർട്ടിയുമായുള്ള കരാറിന്റെ കാലാവധി 2025ൽ കഴിഞ്ഞുവെന്ന് കെട്ടിട ഉടമ മോണ്ടു സാഹ പറഞ്ഞു. മേയ് നാലിലെ തിരഞ്ഞെടുപ്പിന് പിന്നാലെ...

Popular this week