25.5 C
Kottayam
Sunday, June 7, 2026

മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണ്, കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്നത് പോലെയാണ് സംഘടനയില്‍ കാര്യങ്ങള്‍ നടക്കുന്നത്; വിമര്‍ശനവുമായി ഷമ്മി തിലകന്‍

Must read

കൊച്ചി:താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് എതിരെ നടന്‍ ഷമ്മി തിലകന്‍. സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ ‘അമ്മ ഒരു ക്ലബ്’ ആണെന്ന പ്രസ്താവന മോഹന്‍ലാല്‍ തിരുത്താത്ത സാഹചര്യത്തിലാണ് ഷമ്മി തിലകന്റെ പ്രതികരണം. മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണെന്നും കുട്ടിക്കുരങ്ങിനെകൊണ്ട് ചുടുചോറ് വാരിക്കുന്നത് പോലെയാണ് സംഘടനയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്നും ഷമ്മി തിലകന്‍ വിമര്‍ശിച്ചു.

‘മോഹന്‍ലാല്‍ എന്താണ് തിരുത്താന്‍ തയ്യാറായിട്ടുള്ളത്. ഞാന്‍ എത്ര എഴുത്ത് അദ്ദേഹത്തിന് അയച്ചിട്ടുണ്ട്. അത് ഏതെങ്കിലും തിരുത്തിയിട്ടുണ്ടോ. പുള്ളി മൗനിബാബ കളിക്കുകയല്ലേ. അദ്ദേഹത്തിന് എന്തുപറ്റിയെന്നുള്ളത് എനിക്കറിയില്ല. കുട്ടിക്കുരങ്ങിനെകൊണ്ട് ചുടുചോറ് മാന്തിക്കുക എന്നു പറയുന്നത് പോലെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്.

- Advertisement -

ഇത് പറയുന്നതിന് എനിക്കെതിരെ നടപടി വന്നാല്‍ എന്തുചെയ്യാന്‍ പറ്റും ഞാന്‍ പോയി ആത്മഹത്യ ചെയ്യണോ?. ഇതെന്താ വെള്ളരിക്കാപ്പട്ടണമോ. ഇതൊരു ജനാധിപത്യ രാജ്യമല്ലേ. ഇതൊക്കെ എന്തൊരു വിരോധാഭാസമാണ്. ‘ഷെയിം’ എന്ന വാക്കല്ലാതെ വേറൊന്നും എനിക്ക് തോന്നുന്നില്ല’ ഷമ്മി തിലകന്‍ വ്യക്തമാക്കി.

- Advertisement -

സംഘടന ഒരു ക്ലബ് ആണെന്ന ഇടവേള ബാബുവിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിവരമില്ലായ്മയാണെന്നും ഷമ്മി തിലകന്‍ അഭിപ്രായപ്പെട്ടു. സെക്രട്ടറി സ്ഥാനനത്തിരിക്കാന്‍ അദ്ദേഹം അര്‍ഹനല്ലെന്ന് ഓരോ പ്രസ്താവനയിലും മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്നും ധാര്‍മ്മികത ഇല്ലാതെ ഇപ്പോഴും ആ സ്ഥാനത്ത് കടിച്ച് തൂങ്ങി ഇരിക്കുന്നത് എന്തിനാണെന്നുള്ളത് അദ്ദേഹത്തോട് ചോദിക്കണ്ടേതാണെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.

- Advertisement -

‘അദ്ദേഹത്തിന്റെ താല്‍പ്പര്യമായിരിക്കും അത്. ഇടവേള ബാബുവിന് ബാര്‍ ലൈസന്‍സ് ഒക്കെ വാങ്ങി ഓഫീസില്‍ നടത്താലോ. പുള്ളിയല്ലേ അതിന്റെ ഇന്‍ചാര്‍ജ്. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സംഘടന ക്ലബ് ആണെന്ന് പറയുന്നതില്‍ അദ്ദേഹത്തിന് അത്രേം വിവരമോ ഉള്ളൂവെന്നല്ലേ അതിന് പറയാന്‍ കഴിയൂ.

ബൈലോയെക്കുറിച്ചും സൊസൈറ്റി ആക്ടിനെക്കുറിച്ചും ഒന്നുമറിയാത്ത അദ്ദേഹത്തിന്റെ ബോധം അദ്ദേഹം തന്നെയാണ് വിവരിക്കേണ്ടത്. അദ്ദേഹത്തിനെ ഇതിനെക്കുറിച്ച് ഒരു വിവരവുമില്ല. തീര്‍ച്ചയായും അദ്ദേഹം ഈ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഒരോ പ്രസ്താവനയിലും മനസിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ധാര്‍മ്മികത ഇല്ലാതെ ഇപ്പോഴും ആ സ്ഥാനത്ത് കടിച്ച് തൂങ്ങി ഇരിക്കുന്നത് എന്തിനാണെന്നുള്ളത് അദ്ദേഹത്തോട് ചോദിക്കണം’. എന്നും ഷമ്മി തിലകന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

തമിഴകത്ത് വീണ്ടും സിനിമാ-രാഷ്ട്രീയ പോര്; ഉപതിരഞ്ഞെടുപ്പിൽ രാഘവ ലോറൻസ് മത്സരിച്ചേക്കും, നിർണ്ണായക പ്രഖ്യാപനം

ചെന്നൈ: തമിഴ് സിനിമാ ലോകത്ത് നിന്ന് വീണ്ടും ഒരു പ്രമുഖ താരം കൂടി സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നതായി ശക്തമായ സൂചനകൾ പുറത്തുവരുന്നു. പ്രശസ്ത നടനും സംവിധായകനുമായ രാഘവ ലോറൻസ് വരാനിരിക്കുന്ന നിയമസഭാ...

Popular this week