കൊച്ചി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ പ്രമാദമായ സോളര്‍ കേസില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നത് അടക്കം ഏറെ സംഭവങ്ങള്‍ നടിയുടെ ജീവിതത്തില്‍ നടന്നു. അതിന് ശേഷം 2016ലാണ് ശാലു നടനായ സജി നായരെ വിവാഹം കഴിച്ചത്. അന്ന് ഏറെ വാര്‍ത്ത പ്രധാന്യം നേടിയതായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ത്ത.
എന്നാല്‍ കഴിഞ്ഞ ഡിസംബറില്‍ ഇരുവരും പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ശാലു മേനോന്‍ തന്നെയാണ് ഈ വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് വിശദമായ അഭിമുഖവും താരം നല്‍കിയിരുന്നു.
ഇതില്‍ പറയുന്നത് പ്രകാരം, താനും സജിയും നേരത്തെ അറിയുന്നവരാണ്. തന്‍റെ ജീവിതത്തില്‍ സംഭവിച്ചത് എല്ലാം അറിയാം. അങ്ങനെയാണ് പതിനഞ്ച് കൊല്ലത്തോളം പരിചയമുള്ള ഒരാളെ വിവാഹം കഴിക്കാം എന്നു തീരുമാനിച്ചത്. വിവാഹത്തിന് മുന്‍പ് തന്നെ ചില ധാരണകള്‍ ഉണ്ടായിരുന്നു.
ജയിൽവാസം തന്നെ ബോൾഡ് ആക്കി എന്നാണ് അന്ന് ശാലു പറഞ്ഞത്. നല്ലൊരു കുടുംബം കൊണ്ട് പോകണം എന്ന് ആഗ്രഹിച്ചിരുന്നു. എല്ലാം അറിയുന്ന ആളെയാണ് വിവാഹം കഴിച്ചത് എന്നായിരുന്നു ചിന്ത. എന്നാൽ പിന്നീട് വിവാഹം വേണ്ട എന്നു വരെ തോന്നിപോയെന്ന് ശാലു മേനോന്‍ അന്ന് അഭിമുഖത്തില്‍ പറഞ്ഞു. ഡാന്‍സ് പ്രൊഫഷനെയും കുടുംബത്തെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ആഗ്രഹിച്ചയാള്‍ എന്ന നിലയില്‍ ഇതുമായി അഡ്ജസ്റ്റ് ചെയ്തു പോകാൻ പറ്റില്ല എന്ന് തോന്നിയതിനാലാണ് വിവാഹ മോചനം എന്നാണ് ശാലു അന്ന് പറഞ്ഞത്.
കോടതി കേറി കേറി ശീലം ആയതുകൊണ്ട് അതും വിവാഹമോചനം അതിന്‍റെ രീതിയിൽ തന്നെ മുൻപോട്ട് പോകുമെന്നും. ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പരാജയപ്പെട്ടെന്നും ശാലു അന്ന് അഭിമുഖത്തില്‍ പറഞ്ഞു.
ശാലുവിന്‍റെ ഈ പ്രതികരണത്തോട് ഇപ്പോള്‍ മനസ് തുറക്കുകയാണ് ഭര്‍ത്താവായിരുന്ന സജി നായര്‍. വീണ്ടും അഭിനയ രംഗത്ത് സജീവമാകാനുള്ള ശ്രമത്തിലാണ് സജി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജി പറഞ്ഞത്. ശാലുമേനോന്‍റെ പ്രസ്താവനകളോട് താന്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല. പറയുന്നവർ പറഞ്ഞോട്ടെ, എനിക്ക് അതൊന്നും നോക്കാൻ തല്‍ക്കാലം നേരം ഇല്ലെന്നും സജി വ്യക്തമാക്കുന്നു.
എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ ഇപ്പോൾ പറയാൻ ഉള്ളൂവെന്ന് പറയുന്ന സജി. തിരിച്ചു പറയാൻ തുടങ്ങി കഴിഞ്ഞാൽ,നമ്മളും അവരും തമ്മില്‍ വ്യത്യാസവും ഇല്ലാതെ ആകും. ഇപ്പോൾ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. കുറച്ചധികം പറയാനുണ്ട്, അതിനുള്ള സമയം എത്തിയാല്‍ ഞാൻ പറയും. ആവശ്യം കഴിയുമ്പോൾ വലിച്ചെറിയുന്നത് അല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം എന്നും സജി ചോദിക്കുന്നു.
കുടുംബശ്രീ ശാരദ എന്ന സീ കേരളത്തിലെ സീരിയലിലാണ് സജി ഇപ്പോള്‍ അഭിനയിക്കുന്നത്. അഭിനയ രംഗത്ത് സജീവമാകാനാണ് നീക്കം എന്ന് പറയുന്ന താരം. ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടാൻ ആണ് പ്രാർത്ഥന എന്നും പറയുന്നു.