കൊച്ചി: മാദ്ധ്യമ പ്രവർത്തകൻ ഷാജൻ സ്‌കറിയ അറസ്റ്റിൽ. ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാതിയധിക്ഷേപം നടത്തിയെന്നാണ് ഷാജൻ സ്‌കറിയയ്‌ക്കെതിരായ കേസ്.
അടുത്തിടെ ഷാജൻ സ്‌കറിയ കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മറുനാടൻ മലയാളി സിഇഒ ആൻ മേരി ജോർജ്, ചീഫ് എഡിറ്റർ ജെ.റിജു എന്നിവരും കേസിലെ പ്രതികളാണ്.
മറുനാടൻ മലയാളി തന്നെ നിരന്തരം വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശ്രീനിജൻ എംഎൽഎ പോലീസിൽ പരാതി നൽകിയത്. എളമക്കര പോലീസ് ആയിരുന്നു ഇതിൽ കേസ് എടുത്തിരുന്നത്. തനിയ്‌ക്കെതിരെ വ്യാജ വാർത്തകൾ മാദ്ധ്യമം നിരന്തരം പ്രസിദ്ധീകരിക്കുന്നുവെന്നും ഇതിലൂടെ അപമാനിക്കുന്നുവെന്നും എംഎൽഎ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News