തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന് ജനപ്രീതി ഇടിഞ്ഞോ? ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങള്‍ ആരെ പിന്തുണയ്ക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി റിപ്പോര്‍ട്ടര്‍ ടിവിയുടെ മെഗാ പ്രീ പോള്‍ സര്‍വേ. കണ്ണൂര്‍ ജില്ലയില്‍ പിണറായി വിജയനെ ജനപ്രീതിയില്‍ പിന്നിലാക്കിയിരിക്കുകയാണ് കെകെ ശൈലജ.
മുന്‍ ആരോഗ്യ മന്ത്രിയായ ശൈലജ മുഖ്യമന്ത്രിയാവണമെന്നാണ് കണ്ണൂരില്‍ കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടത്. 41.4 ശതമാനം പേരാണ് കണ്ണൂരില്‍ കെകെ ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. അതേമയം പ്രതിപക്ഷ നേതാവ് വിഡി സതീശന് ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത് കോട്ടയം ജില്ലയിലാണ്.
വിഡി സതീശന്‍ മുഖ്യമന്ത്രിയാവണമെന്ന് കോട്ടയത്ത് അഭിപ്രായപ്പെട്ടത് 23.1 ശതമാനം പേരാണ്. അതേസമയം കണ്ണൂരില്‍ ഏറ്റവും വലിയ സര്‍പ്രൈസാണ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം തട്ടകത്തില്‍ രണ്ടാം സ്ഥാനത്തേക്ക് വീണിരിക്കുകയാണ് സര്‍വേയില്‍. പിണറായി മുഖ്യമന്ത്രി ആകട്ടെയെന്ന് നിര്‍ദേശിച്ചത് 13.4 ശതമാനം ആളുകളാണ്.
അതേസമയം കോണ്‍ഗ്രസ് നേതാക്കളെല്ലാം വളരെ പിന്നിലാണ്. 11.2 ശതമാനം പേരാണ് വിഡി സതീശനെ പിന്തുണച്ചത്. കെ സുധാകരനെ 9.5 ശതമാനവും, സുരേഷ് ഗോപിയെ 9.4 സതമാനവും ശശി തരൂരിനെ 7.2 ശതമാനവും, രമേശ് ചെന്നിത്തലയെ 2.5 ശതമാനവും. കെസി വേണുഗോപാലിനെ 1.7 ശതമാനവും, എംവി ഗോവിന്ദനെ 1.4 ശതമാനവും, കെ സുരേന്ദ്രനെ 1.2 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചു.
കോട്ടയത്ത് സതീശന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് ഒരു സര്‍പ്രൈസ് നേതാവിനെയാണ് സുരേഷ് ഗോപിയാണ് ആ നേതാവ്. 22 ശതമാനം ആളുകള്‍ സുരേഷ് ഗോപി മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. കെകെ ശൈലജയെ 17.6 ശതമാനവും, പിണറായി വിജയനെ 12.8 ശതമാനവും പിന്തുണയ്ക്കുന്നു. ശശി തരൂര്‍ 11.6, രമേശ് ചെന്നിത്തല 6.8 ശതമാനം, കെ സുരേന്ദ്രന്‍ 1.7 ശതമാനം, എന്നിങ്ങനെയാണ് പിന്തുണയ്ക്കുന്നത്.
കെ സുധാകരനെയും, കെസി വേണുഗോപാലിനെയും ആരും പിന്തുണച്ചില്ല. അതേസമയം പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള പിന്തുണയില്‍ മുന്നിലുള്ളത് രാഹുല്‍ ഗാന്ധിയാണ്. കണ്ണൂരില്‍ 41.9 ശതമാനം പേര്‍ രാഹുലിനെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. നരേന്ദ്ര മോദിയെ 34 ശതമാനം പേരും പിന്തുണച്ചു.
കോട്ടയത്തും കൂടുതല്‍ പേര് രാഹുല്‍ ഗാന്ധിയെയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത്. 34.2 ശതമാനം പേരുടെ പിന്തുണയാണ് രാഹുലിന് ലഭിച്ചത്. നരേന്ദ്ര മോദിക്ക് 33.1 ശതമാനം പേരുടെ പിന്തുണയും ലഭിച്ചു. അതേസമയം കണ്ണൂരില്‍ ഇത്തവണ യുഡിഎഫ് പരാജയപ്പെടുമെന്നാണ് റിപ്പോര്‍ട്ട് സര്‍വേ പ്രവചിക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 45.9 ശതമാനം എല്‍ഡിഎഫിനൊപ്പമെന്ന് അഭിപ്രായപ്പെട്ടു.
40 ശതമാനം യുഡിഎഫിനാപ്പമെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ കോട്ടയത്ത് ഇത്തവണ യുഡിഎഫ് തന്നെ വെന്നിക്കൊടി പാറിക്കുമെന്നുംസര്‍വേ പ്രവചിച്ചു. 40 ശതമാനം പേര്‍ യുഡിഎഫ് വിജയിക്കുമെന്നും 38 ശതമാനം എല്‍ഡിഎഫ് വിജയിക്കുമെന്നും അഭിപ്രായപ്പെട്ടു.