ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനം ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡല്‍ഹി ഷഹീന്‍ബാഗിലെ സി.എ.എ വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചു. സമരപ്പന്തല്‍ പൊലിസ് പൊളിച്ചു മാറ്റി. ആളുകള്‍ ഒത്തുകൂടുന്നത് രാജ്യമെങ്ങും കര്‍ശനമായി നിയന്ത്രിച്ചതിന്റെ ഭാഗമായാണ് നടപടി. എല്ലാവരോടും സമര പന്തലില്‍ നിന്ന് ഒഴിയാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനു തയ്യാറാവാതിരുന്ന സമരക്കാരെ ബലംപ്രയോഗിച്ച് നീക്കുകയായിരുന്നുവെന്ന് പൊലിസ് പ്രതികരിച്ചു.
101 ദിവസമായി ഡല്‍ഹിയുടെ ഹൃദയഭാഗത്ത് സമരം ആരംഭിച്ചിട്ട്. പ്രതിഷേധ സൈറ്റ് അഴിച്ചു മാറ്റി,. ചില പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ‘ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍പി മീന പറഞ്ഞു.പ്രതിഷേധക്കാരില്‍ മൂന്നു പേരൊഴികെ എല്ലാവരും ഞായറാഴ്ച സൈറ്റില്‍ നിന്ന് പിന്മാറിയിരുന്നു. കോവിഡ് 19 രോഗത്തിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം നല്‍കുന്നതിന് അവരുടെ പ്രക്ഷോഭത്തിന്റെ പ്രതീകാത്മക ചിഹ്നമായി അവരുടെ ചെരിപ്പുകള്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.