ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ മകന്‍ ഹോം ക്വാറന്റൈനില്‍ കഴിഞ്ഞില്ല,ചോദിയ്ക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ തട്ടിക്കയറി മുന്‍ മേയര്‍ എ.കെ.പ്രേമജത്തിനെതിരെ പോലീസ് കേസെടുത്തു

കോഴിക്കോട്: ഓസ്ട്രേലിയയില്‍ നിന്നും നാട്ടിലെത്തിയ സി.പി.എം നേതാവും മുന്‍ മേയറുമായ എ.കെ.പ്രേമജത്തിന്റെ മകന്‍ ഹോം ക്വാറന്റീന്‍ ലംഘിച്ചെന്നു പരാതി. ഇത് അന്വേഷിക്കാനെത്തിയ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരോട് തട്ടിക്കയറിയതിന് പ്രേമജത്തിനെതിരെ മെഡിക്കല്‍ കോളെജ് പൊലീസ് കേസ്സെടുത്തു. മേയറുടെ മകനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു നിര്‍ദ്ദേശം.

ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവാവ് പുറത്ത് പോയിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴാണ് തങ്ങളെ മുന്‍ മേയര്‍ ശകാരിക്കുകയും ചീത്ത വിളിക്കുകയും ചെയ്തതെന്നാണ് പരാതി.മലാപ്പറമ്പ് സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. ബീന , ജോയന്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഷനോജ് എന്നിവരുടെ പരാതിയിലാണെന്ന് പോലീസ് കേസെടുത്തത്. ഓസ്ട്രേലിയ ഉള്‍പ്പടെ 16 രാജ്യങ്ങളില്‍ നിന്ന് നാട്ടിലെത്തുന്നവര്‍ക്ക് 28 ദിവസമാണ് ക്വാറന്റിംഗ് കാലാവധി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News