EntertainmentNationalNews

പാകിസ്താന്‍ നടിയുടെ കൂടെ ഷാരൂഖ് ഖാന്റെ മകന്‍; ദുബായിലെ പാര്‍ട്ടിയില്‍ നിന്നുള്ള താരങ്ങളുടെ ചിത്രം വൈറല്‍

മുംബൈ:ഒരു വര്‍ഷത്തിന് മുകൡായി നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മയക്ക് മരുന്ന് കേസില്‍ കുടുങ്ങിയതടക്കം താരപുത്രനെതിരെ പലതരം ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നത്. എന്നാലിപ്പോള്‍ ആര്യന്റെ പ്രണയകഥകളാണ് ബോളിവുഡില്‍ പാട്ടായി മാറിയിരിക്കുന്നത്. താരപുത്രന്റെ പുത്തന്‍ ഫോട്ടോസ് പ്രചരിച്ചതോടെയാണ് സംശയവുമായി ചിലരെത്തുന്നത്.

ഇതിനിടയില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയും പ്രണയത്തിലാണെന്ന തരത്തില്‍ ചില വാര്‍ത്തകള്‍ വന്നിരുന്നു. എന്തായാലും താരപുത്രന്റെ റിലേഷന്‍ഷിപ്പിന്റെ കഥകള്‍ക്ക് പുറമേ ദുബായില്‍ നിന്നുള്ള പാര്‍ട്ടിയിലെ ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്. പാകിസ്താനില്‍ നിന്നുള്ള നടിയുടെ കൂടെയുള്ള ചിത്രത്തിലാണ് ആര്യനും പ്രത്യക്ഷപ്പെടുന്നത്. ഇതോടെ താരപുത്രൻ വീണ്ടും ഗോസിപ്പ് കോളങ്ങളിൽ നിറസാന്നിധ്യമായി മാറി. വിശദമായി വായിക്കാം.

ഷാരൂഖിന്റെ മക്കളായ ആര്യന്‍ ഖാനും സഹോദരി സുഹാന ഖാനും അടുത്തിടെ ദുബൈയിലെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടി നോറ ഫത്തേഹിയുമായി ആര്യന്‍ ഇഷ്ടത്തിലാണെന്ന കഥ എത്തുന്നത്.

എന്നാല്‍ പാകിസ്താനില്‍ നിന്നുള്ള നടി സാദിയ ഖാനിനൊപ്പമുള്ള താരപുത്രന്റെ പുത്തന്‍ ചിത്രമാണ് ഇപ്പോള്‍ വൈറലാവുന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയെ ആര്യനും സാദിയയും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്ത് കൊണ്ടുള്ള സംശയം ഉയരുകയാണ്.

പുതുവത്സരാഘോഷത്തിലേക്കുള്ള തിരിച്ച് വരവ് എന്ന് പറഞ്ഞാണ് ആര്യന്റെ കൂടെയുള്ള ഫോട്ടോ സാദിയ പങ്കുവെച്ചത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി വന്ന ചിത്രം വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തില്‍ കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് സാദിയയും ഡെനിം ഓവര്‍ കോട്ടും മെറൂണ്‍ ടീഷര്‍ട്ടും ജീന്‍സുമാണ് ആര്യന്റെ വേഷം. അതേ സമയം താരങ്ങള്‍ പ്രണയത്തിലാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

പാകിസ്താനില്‍ നിന്നുള്ള താരസുന്ദരിയാണ് സാദിയ ഖാന്‍. മുപ്പത്തിയഞ്ച് വയസുകാരിയായ സാദിയ ടെലിവിഷന്‍ ഷോ യിലും മറ്റുമൊക്കെ സജീവ സാന്നിധ്യമായിരുന്നു. ആര്യനുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നോ അതോ സുഹൃത്തുക്കളാണോ എന്ന കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല.

ഇതേ പാര്‍ട്ടിയില്‍ ബോളിവുഡില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തതായിട്ടാണ് വിവരം. സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, നോറ ഫത്തേഹി, തുടങ്ങിയവരുടെ സാന്നിധ്യവും മുന്‍പ് ചര്‍ച്ചയായിരുന്നു.

അഭിനയത്തോട് താല്‍പര്യമില്ലെങ്കിലും നിലവില്‍ സ്വന്തമായി വെബ് സീരിസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രന്‍. ആദ്യ പ്രൊജക്ടിന്റെ സ്‌ക്രീപ്റ്റ് പൂര്‍ത്തിയാക്കിയതായിട്ടാണ് വിവരം. ആര്യന്‍ തന്നെയാകും ഇത് സംവിധാനം ചെയ്യുന്നതും. റെഡ് ചില്ലീസ് എന്റര്‍ടെയിമന്റ് നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഒപ്പം ആര്യന്റെ സഹോദരി കൂടിയായ സുഹാനയും സിനിമയിലേക്കുള്ള പ്രവേശനത്തിനൊരുങ്ങുകയാണ്.

സോയ അക്തറിന്റെ സംവിധാനത്തിലൊരുക്കുന്ന പുത്തന്‍ ചിത്രത്തില്‍ സുഹാന നായികയായി അഭിനയിക്കുന്നുണ്ട്. ശ്രീദേവി-ബോണി കപൂര്‍ ദമ്പതിമാരുടെ മകള്‍ ഖുഷിയും ശ്വേത ബച്ചന്റെ മകന്‍ അഗസ്ത്യയുമാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഈ സിനിമയും 2023 ല്‍ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button