തല്ലുകൊള്ളാനും കേസില്‍പ്പെടാനും മാത്രം യുവാക്കളെ ഉപയോഗിച്ചാല്‍ പോര; ഷാഫി പറമ്പില്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ വ്യത്യസ്ത അഭിപ്രായം പറയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിനു എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അതിന് ആരെയും ബലിയാടാക്കേണ്ട കാര്യമില്ല. എല്‍ഡിഎഫ് സര്‍ക്കാരിനുമേലുള്ള ജനങ്ങളുടെ അവിശ്വാസം വോട്ടാക്കി മാറ്റാന്‍ യുഡിഎഫിനു കഴിഞ്ഞില്ല. ചെറുപ്പക്കാര്‍ മത്സരിച്ച പലയിടത്തും നേട്ടമുണ്ടായി. തല്ലുകൊള്ളാനും കേസില്‍പ്പെടാനും മാത്രം യുവാക്കളെ ഉപയോഗിച്ചാല്‍ പോര.

ജനം ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ കെപിസിസി തയാറാകണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം മുന്നൊരുക്കം തുടങ്ങിയിട്ടു കാര്യമില്ല. സ്ഥാനാര്‍ഥി നിര്‍ണയം ഉള്‍പ്പെടെ കാര്യങ്ങള്‍ അതിനു മുന്‍പ് നടത്തണമെന്നും എംഎല്‍എ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News